Connect with us

Kerala

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഏഴരക്കോടിയുടെ കഞ്ചാവ് പിടിച്ചെടുത്തു; മൂന്നുപേര്‍ അറസ്റ്റില്‍

കോഴിക്കോട്, എറണാകുളം, മലപ്പുറം സ്വദേശികളാണ് പിടിയിലായവര്‍.

Published

|

Last Updated

കൊച്ചി | നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട. ഏഴരക്കോടിയുടെ കഞ്ചാവ് കസ്റ്റംസ് പിടിച്ചെടുത്തു.

ഹൈബ്രിഡ് കഞ്ചാവുമായി എത്തിയ മൂന്നുപേരെ അറസ്റ്റ് ചെയ്തു. കോഴിക്കോട്, എറണാകുളം, മലപ്പുറം സ്വദേശികളാണ് പിടിയിലായവര്‍.

തായ്‌ലന്‍ഡില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചത്.