Kerala
വഴിയോരത്ത് മാലിന്യം :നീക്കം ചെയ്യുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് മെല്ലെപ്പോക്ക്
വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരാണ് റോഡരികിലേക്ക് മാലിന്യം വലിച്ചെറിയുന്നത്.
കൊട്ടാരക്കര | വഴിയോരത്ത് മാലിന്യം അടിഞ്ഞുകൂടുന്നത് നീക്കം ചെയ്യുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് മെല്ലെപ്പോക്ക്. റോഡിന് അരികിലേക്ക് മാലിന്യം വലിച്ചെറിയുന്നതില്‍ വലിയ തോതില്‍ വര്‍ദനയുണ്ടായെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചീരങ്കാവ്-പുത്തൂര്‍, നെടുവത്തൂര്‍-തേവലപ്പുറം-ദേശീയപാതയില്‍ നെടുമ്പായിക്കുളം-കോളന്നൂര്‍-അമ്പലത്തുംകാല, കുഴിമതിക്കാട്-ഇടിമുക്ക്-തളവൂര്‍ക്കോണം,ഉളകോട്-ഇലയം എന്നീ റോഡ് അരികില്‍ നിന്നുമാണ് മാലിന്യം നീക്കാനുള്ളത്.
വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരാണ് റോഡരികിലേക്ക് മാലിന്യം വലിച്ചെറിയുന്നത്. സാനിറ്ററി നാപ്കിനുകളും പ്ലാസ്റ്റിക് പാഴ് വസ്തുക്കളും പഴന്തുണിക്കെട്ടുകളും അടങ്ങിയ മാലിന്യമടങ്ങിയ കാരിബാഗുകളാണ് റോഡരികിലേക്ക് വലിച്ചെറിയുന്നത്. കനാല്‍റോഡുകളിലൂടെ സഞ്ചരിക്കുന്നവര്‍ കനാലിലേക്ക് മാംസാവശിഷ്ടങ്ങളടക്കം വലിച്ചെറിയുന്നുണ്ടെന്നും ആക്ഷേപം ഉണ്ട്. ഇത് തടയാന്‍ കനാല്‍ സമീപത്ത് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.