Connect with us

Kerala

ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം പ്രശ്‌നം; ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍ കെ ഗണേശിന് സസ്‌പെന്‍ഷന്‍

കോര്‍പ്പറേഷന്റെ ആഭ്യന്തര റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

Published

|

Last Updated

തിരുവനന്തപുരം | ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യ പ്രശ്‌നത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി. തോട്ടിലെ മാലിന്യ പ്രശ്‌നത്തില്‍ ഗുരുതര വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ഗണേശനെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തു.

കോര്‍പ്പറേഷന്റെ ആഭ്യന്തര റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ ശുചീകരണതൊഴിലാളിയായ ജോയി ഒഴുക്കില്‍പ്പെട്ട് മരിച്ച സംഭവം ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

തോട്ടിലെ മാലിന്യം വൃത്തിയാക്കുന്നതിനെ ചൊല്ലി കോര്‍പറേഷനും റെയില്‍വേയും പരസ്പരം പഴിചാരിയിരുന്നു.ഇതിനിടയിലാണ് ഹെല്‍ത്ത് ഇന്‍സ്‌പെകടറെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തത്.

 

Latest