Kerala
തിരുവനന്തപുരത്തെ മാലിന്യ പ്രശ്‌നം; സര്‍ക്കാരും റെയില്‍വേയും പരസ്പരം ഏറ്റുമുട്ടരുതെന്ന് എം വി ഗോവിന്ദന്‍
അതേസമയം നഷ്ടപരിഹാരം യഥാര്‍ത്ഥത്തില്‍ കൊടുക്കേണ്ടത് റെയില്‍വേ ആണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
തിരുവനന്തപുരം | തിരുവനന്തപുരത്തെ മാലിന്യ പ്രശ്‌നത്തില്‍ സര്‍ക്കാരും റെയില്‍വേയും പരസ്പരം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിടെ ഒഴുക്കില്‍പ്പെട്ട് തൊഴിലാളി മരിച്ച സംഭവം ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. ഇതിനിടെയാണ് വിഷയത്തില്‍ എം വി ഗോവിന്ദന്റെ പ്രതികരണം.
തിരുവനന്തപുരത്തെ മാലിന്യനിര്‍മാര്‍ജ്ജനത്തിന് എല്ലാവരും ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും പരസ്പരം ഏറ്റുമുട്ടുന്നത് ശരിയല്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. അതേസമയം നഷ്ടപരിഹാരം യഥാര്‍ത്ഥത്തില്‍ കൊടുക്കേണ്ടത് റെയില്‍വേ ആണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ഇപ്പോഴത്തേത് പഴയ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അല്ലെന്നും സംസ്ഥാനത്തിന്റെ ആവശ്യം പെട്ടെന്നൊന്നും പരിഗണിക്കില്ലെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
പ്രമോദ് കോട്ടൂളിയെ പുറത്താക്കിയ നടപടിയില്‍ തങ്ങള്‍ക്ക് തങ്ങളുടേതായ നിലപാടുണ്ടെന്നാണ് എം വി ഗോവിന്ദന്‍ പ്രതികരിച്ചത്.പ്രമോദിനെ പുറത്താക്കാനുള്ള കാരണം പാര്‍ട്ടിക്കകത്താണ് പറയേണ്ടതെന്നും അത് മാധ്യമങ്ങളോട് വിശദീകരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.