Connect with us

Editors Pick

ഗാര്‍ഡനിംഗ്: ഉടലിനും ഉയിരിനും വ്യായാമം‌

ജൂണ്‍ 6 പൂന്തോട്ടപരിപാലന വ്യായാമത്തിനുള്ള ദേശീയ ദിനമായി ആഘോഷിക്കുന്നു.

Published

|

Last Updated

ജിമ്മില്‍ പോയി ശരീരത്തിലെ കൊഴുപ്പ് കത്തിച്ചുകളയുന്നതിന് പകരമായി ഒരു ഗാര്‍ഡന്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു നോക്കൂ, അത് ഒരു മികച്ച ശാരീരിക വ്യായാമമായിരിക്കും. വീട്ടില്‍നിന്ന് പുറത്തുകടക്കുക, നിങ്ങളുടെ കൊഴുപ്പ് ഒഴുക്കിക്കളുക, ശാരീരികക്ഷമത മെച്ചപ്പെടുത്തുക തുടങ്ങി ഒട്ടേറെ ഗുണങ്ങളുണ്ട് ഗാർഡനിംഗിന് എന്ന് നിങ്ങൾക്കറിയാമോ?.

പലരും പൂന്തോട്ടപരിപാലനം ആസ്വദിക്കുന്നത് അതിന്‍റെ ഭംഗി നോക്കി മാത്രമാണ്. എന്നാൽ ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ഫിറ്റ്നസ് മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച മാർഗമാണ്. അത് കൊളസ്ട്രോള്‍ കുറക്കുകകയും നിങ്ങളുടെ കരുത്ത് വർദ്ധിപ്പിക്കുകയും ചെയ്യും. ഗാര്‍ഡനിംഗ് മികച്ച ഒരു വ്യായാമമായാണ് കണക്കാക്കുന്നത്. നിങ്ങളുടെ ചുറ്റുമുള്ള പ്രകൃതിസൗന്ദര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം നിങ്ങളുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തിന് ഇത് ഏറെ പ്രയോജനം ചെയ്യും! ഈ രണ്ട് പ്രവർത്തനങ്ങളും വളരെ സുഗമമായി സംയോജിപ്പിച്ച്, ജൂണ്‍ 6 പൂന്തോട്ടപരിപാലന വ്യായാമത്തിനുള്ള ദേശീയ ദിനമായി ആഘോഷിക്കുന്നു.

മനുഷ്യ നാഗരികതയുടെ ചരിത്രത്തിലുടനീളം‌ പൂന്തോട്ടങ്ങൾ ഉണ്ടായിരുന്നു. പലപ്പോഴും സമ്പന്നരുടെ ഒരു പ്രത്യേക വിനോദോപാദിയായാണ് ഇത് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ ലോകമെമ്പാടുമുള്ള ആളുകൾക്കെല്ലാം ജീവിതോപാധിയായ തൊഴിലിനൊപ്പം‌ ചെയ്യാവുന്ന ആനന്ദകരമായ ഒരു പ്രവൃത്തിയാണ് ഗാർഡനിംഗ് എന്ന് ബോദ്ധ്യപ്പെടുത്തുന്നകയാണ് ഈ ദിനത്തിന്‍റെ ദൗത്യം.

ആധുനിക കാലത്ത് നമ്മുടെ ചെറിയ വീട്ടുമുറ്റത്തുപോലും ഒരു പൂന്തോട്ടം നിര്‍മ്മിക്കാം. അതിനനുസൃതമായ ചെറിയ ആയുധങ്ങളും സാമഗ്രികളുമെല്ലാം വിപണിയിൽ ലഭ്യമാണ്. അത് നിങ്ങളുടെ വീടിനെ മനോഹരമാക്കും. അതിലെ അംഗങ്ങള്‍ക്ക് സന്തോഷം തരും. ഒപ്പം വ്യായാമവും പ്രദാനം ചെയ്യും. അതില്‍ ചെറു കുളങ്ങളില്‍ അലങ്കാര മത്സ്യങ്ങളെ കൂടി വളർത്തുകയും ഉദ്യാനഭംഗി ആസ്വദിച്ചിരിക്കാൻ ഒരു ബെഞ്ച് നിർമിക്കുകയും കൂടി ചെയ്താലോ?

അങ്ങനെ ഒരേ സമയം മാനസികവും ശാരീരികവുമായ ആരോഗ്യവും നല്‍കുന്ന പൂന്തോട്ട നിര്‍മ്മാണത്തേയും പരിപാലനത്തേയും‌ ആദരിക്കുകയാണ് പൂന്തോട്ടപരിപാലന വ്യായാമ ദിനത്തിന്‍റെ ലക്ഷ്യം. പൂന്തോട്ടപരിപാലനത്തിൻ്റെ സന്തോഷവും നേട്ടങ്ങളും ദൂരവ്യാപകമായി പ്രചരിപ്പിക്കാൻ താൽപ്പര്യമുള്ള പൂന്തോട്ടപരിപാലന ക്ലബ്ബുകൾക്കും ഗ്രൂപ്പുകൾക്കും നന്ദി പറഞ്ഞാണ് ദേശീയ ഉദ്യാന വ്യായാമ ദിനം ആരംഭിച്ചത്. സോഫയിൽ നിന്ന് ഇറങ്ങാനും പൂന്തോട്ടത്തിലേക്ക് പോകാനും പാച്ചുകൾ പരിപാലിക്കാനും പൊതുജനങ്ങളോട് ഈ ദിനം ആഹ്വാനം ചെയ്യുന്നു.

---- facebook comment plugin here -----

Latest