Kerala
ക്ഷേത്രത്തിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; മേല്‍ശാന്തി മരിച്ചു
കിളിമാനൂര്‍ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലാണ് സംഭവം.
കിളിമാനൂര്‍ | ക്ഷേത്രത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മേല്‍ശാന്തി മരിച്ചു. കിളിമാനൂര്‍ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലാണ് സംഭവം. ചിറയിന്‍കീഴ് സ്വദേശി ഇലങ്കമഠത്തില്‍ ജയകുമാരന്‍ നമ്പൂതിരി (49)ആണ് മരിച്ചത്.
കഴിഞ്ഞ ആഴ്ചയാണ് സംഭവം. ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ നിവേദ്യം പാചകം ചെയ്യുന്നതിനിടെ വാതക ചോര്‍ച്ചയുണ്ടായിരുന്നു. ഈ സമയം വിളക്കുമായി സ്ഥലത്തേക്ക് ജയകുമാര്‍ എത്തിയതോടെ തീ പടര്‍ന്നുപിടിക്കുകയായിരുന്നു.
ശരീരത്തിലാകെ പൊള്ളലേറ്റ മേല്‍ശാന്തിയെ ഉടന്‍ തന്നെ വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തുടര്‍ന്ന് സ്ഥിതി ഗുരുതരമായതോടെ കഴക്കൂട്ടം കിസ് ആശുപത്രിയേല്ക്കും മാറ്റി.എന്നാല്‍ ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.