National
യുപിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; മൂന്ന് കുട്ടികളുള്‍പ്പെടെ നാല് മരണം
രാവിലെ പ്രഭാതഭക്ഷണം തയാറാക്കുന്നതിനിടെയാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.
ലക്‌നോ|ഉത്തര്‍പ്രദേശിലെ ഡിയോറിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. അപകടത്തില്‍ മൂന്ന് കുട്ടികളുള്‍പ്പെടെ നാല് പേര്‍ മരിച്ചു. രാവിലെ പ്രഭാതഭക്ഷണം തയാറാക്കുന്നതിനിടെയാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. ശനിയാഴ്ച ഡിയോറിയയിലെ ദുമ്രി ഗ്രാമത്തിലാണ് ദാരുണ സംഭവമുണ്ടായത്. ദുമ്രിയിലെ ശിവ്ശങ്കര്‍ ഗുപ്തിന്റെ ഭാര്യ ആരതി ദേവി(42), മക്കളായ ആഞ്ചല്‍ (14), കുന്ദന്‍(12), സൃഷ്ടി (11) എന്നിവരാണ് മരിച്ചത്.
അപകടത്തെതുടര്‍ന്ന് വീട് പൂര്‍ണമായും കത്തിനശിച്ചു. അഗ്‌നിശമന സേന എത്തിയാണ് തീയണച്ചതെന്ന് ഡിയോറിയ എസ്.പി സങ്കല്‍പ് ശര്‍മ പറഞ്ഞു. പോലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു.
---- facebook comment plugin here -----