Kerala
വിഴിഞ്ഞത്ത് മില്ലില്‍ അരി വറുക്കുന്ന മെഷീനിലെ ഗ്യാസ് സിലിണ്ടറില്‍ ചോര്‍ച്ച; സ്വിച്ച് ബോര്‍ഡും ഉപകരണങ്ങളും കത്തിനശിച്ചു
അഗ്‌നിശമന സേനയെ വിവരം അറിയിച്ചെങ്കിലും അവര്‍ സ്ഥലത്ത് എത്തിയപ്പോഴേക്കും ഗ്യാസ് തീര്‍ന്ന് തീ അണഞ്ഞിരുന്നു.

തിരുവനന്തപുരം|വിഴിഞ്ഞത്ത് മില്ലില്‍ അരി വറുക്കുന്ന മെഷീനില്‍ ഘടിപ്പിച്ച് ഉപയോഗിച്ചിരുന്ന പാചക വാതക സിലിണ്ടര്‍ ചോര്‍ന്ന് തീപിടിത്തം. ചൊവ്വര ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ധന്യ ഫ്‌ലോര്‍ മില്ലിലെ സിലിണ്ടറാണ് തീപിടിച്ചത്. മില്ലിനുള്ളില്‍ നിന്നു പുക ഉയരുന്നത് കണ്ട ഉടന്‍ സമീപത്തുണ്ടായിരുന്നവര്‍ ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചു.
എന്നാല്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയപ്പോഴേയ്ക്കും സിലിണ്ടറിലെ ഗ്യാസ് തീര്‍ന്ന് തീ അണഞ്ഞിരുന്നു. തീ പടര്‍ന്നതോടെ മില്ലിനുള്ളിലെ സ്വിച്ച് ബോര്‍ഡും മറ്റു ഉപകരണങ്ങളും കത്തി നശിച്ചു.
പുറത്തേക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവത്തില്‍ ആളപായമോ പരുക്കുകളോ ഇല്ലെന്നാണ് ലഭിക്കുന്ന വിവരം.
---- facebook comment plugin here -----