Connect with us

Kerala

ഗ്യാസ് സിലിന്‍ഡര്‍ ട്രക്ക് തൊഴിലാളികളുടെ ബോണസ് തര്‍ക്കം പരിഹരിച്ചു

ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് 11,500 രൂപയും ക്ലീനര്‍മാര്‍ക്ക് 6000 രൂപയും ബോണസായി ലഭിക്കും. ബോണസ് തുക സെപ്തംബര്‍ 10ന് മുമ്പായി വിതരണം ചെയ്യും

Published

|

Last Updated

കൊച്ചി | സംസ്ഥാനത്ത് ഗ്യാസ് ബോട്ട്ലിങ് പ്ലാന്റുകളില്‍ നിന്നും ഏജന്‍സികളിലേക്ക് ഗ്യാസ് സിലിന്‍ഡര്‍ കൊണ്ടുപോകുന്ന ട്രക്ക് തൊഴിലാളികളുടെ ബോണസ് തര്‍ക്കം പരിഹരിച്ചു. ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ ബോണസ് തുകയില്‍ 1000 രൂപ വര്‍ധിപ്പിച്ച് 11,500 രൂപയും ക്ലീനര്‍മാര്‍ക്ക് 6000 രൂപയും ബോണസായി ലഭിക്കും.

ഡ്രൈവര്‍മാര്‍ക്ക് ആവശ്യമെങ്കില്‍ 5000 രൂപ അഡ്വാന്‍സ് ആയി നല്‍കാനും തീരുമാനമായി. അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (ഐ ആര്‍) കെ ശ്രീലാലിന്റെ അധ്യക്ഷതയില്‍ എറണാകുളത്ത് ചേര്‍ന്ന ട്രക്ക് ഉടമ -തൊഴിലാളി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ബോണസ് തുക സെപ്തംബര്‍ 10ന് മുമ്പായി വിതരണം ചെയ്യുന്നതിനും തീരുമാനിച്ചു.

യോഗത്തില്‍ എറണാകുളം റീജ്യണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുടെ അധിക ചുമതല വഹിക്കുന്ന ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ എം വി ഷീല, എറണാകുളം ജില്ലാ ലേബര്‍ ഓഫീസര്‍ എം എം ജോവിന്‍ എന്നിവരും ട്രക്ക് ഉടമ-തൊഴിലാളി പ്രതിനിധികളും പങ്കെടുത്തു.