National
അജ്മീറില്‍ ഗ്യാസ് ടാങ്കറും ട്രക്കും കൂട്ടിയിടിച്ചു; 4 മരണം
രണ്ട് വാഹനങ്ങള്‍ക്കും തീപിടിച്ചു.
ജയ്പൂര്‍| ഡല്‍ഹി-ജയ്പൂര്‍ ദേശീയ പാതയില്‍ അജ്മീര്‍ ജില്ലയില്‍ മാര്‍ബിളുകള്‍ കയറ്റി വന്ന ട്രക്കുമായി ഗ്യാസ് ടാങ്കര്‍ കൂട്ടിയിടിച്ച് നാലു പേര്‍ വെന്തുമരിച്ചു. റാണി ബാഗ് റിസോര്‍ട്ടിന് സമീപമാണ് ഇന്നലെ അപകടമുണ്ടായതെന്ന് അജ്മീര്‍ പൊലീസ് സൂപ്രണ്ട് ചുനാറാം ജാട്ട് പറഞ്ഞു.
രണ്ട് വാഹനങ്ങള്‍ക്കും തീപിടിച്ചു. ഇത് റോഡരികിലെ ഏതാനും കടകളിലേക്കും പടര്‍ന്നു.
ഇന്നലെ രാത്രി വൈകിയാണ് തീ അണച്ചതെന്നും ഗതാഗതം പുനഃസ്ഥാപിച്ചതായും പൊലീസ് സൂപ്രണ്ട് പറഞ്ഞു.
മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രി ചിരഞ്ജീവി അപകട ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം സഹായം നല്‍കുമെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വേഗം സുഖം പ്രാപിക്കട്ടെയെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.