Connect with us

Kozhikode

വിശ്വാസിനികളുടെ സംഗമവും ഖദീജ ബീവി ആണ്ട് അനുസ്മരണവും മാര്‍ച്ച് 21ന്

മുത്തന്നൂര്‍ തങ്ങള്‍, മദനീയം ലത്വീഫ് സഖാഫി സംബന്ധിക്കും

Published

|

Last Updated

നോളജ് സിറ്റി | ഉമ്മഹാത്തുല്‍ മുഅ്മിനീന്‍ ഖദീജ ബീവി (റ) യുടെ ആണ്ട് ദിനമായ റമസാന്‍ 10ന് വിശ്വാസിനികളുടെ സംഗമം മര്‍കസ് നോളജ് സിറ്റിയില്‍ വെച്ച് നടക്കും. മാര്‍ച്ച് 21 വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ മര്‍കസ് നോളജ് സിറ്റിയില്‍ നടക്കുന്ന സംഗമത്തില്‍ ആയിരക്കണക്കിന് വനിതകള്‍ സംബന്ധിക്കും.

സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തന്നൂര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. മദനീയം അബ്ദുല്ലത്വീഫ് സഖാഫി, അലവി സഖാഫി കായലം സംസാരിക്കും.

 

Latest