Connect with us

National

'വധഭീഷണികളെ ഭയക്കുന്നില്ല', പ്രവര്‍ത്തനങ്ങള്‍ തുടരും: ഗൗതം ഗംഭീര്‍

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായാണ് ഗൗതം ഗംഭീറിന് വധഭീഷണി ഉയര്‍ത്തിക്കൊണ്ട് ഇ-മെയില്‍ സന്ദേശങ്ങളെത്തിയത്.

Published

|

Last Updated

ന്യൂഡല്‍ഹി| തുടര്‍ച്ചയായുള്ള വധഭീഷണികളെ ഭയക്കുന്നില്ലെന്ന് മുന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീര്‍. ഐ.എസ് കാശ്മീരില്‍ നിന്നും ലഭിച്ച വധഭീഷണികളെ ഭയക്കുന്നില്ലെന്നും സംഭവത്തില്‍ ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം നടത്തുകയാണെന്നും ഗൗതം ഗംഭീര്‍ പ്രതികരിച്ചു. ഞാന്‍ എന്റെ ജോലിയില്‍ നിന്ന് പിന്‍തിരിയില്ല. യമുന സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന ഈസ്റ്റ് ഡല്‍ഹി പ്രിമീയര്‍ ലീഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഗംഭീറിന്റെ പരാമര്‍ശം.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായാണ് ഗൗതം ഗംഭീറിന് വധഭീഷണി ഉയര്‍ത്തിക്കൊണ്ട് ഇ-മെയില്‍ സന്ദേശങ്ങളെത്തിയത്. ഗംഭീറിനെയും കുടുംബത്തേയും കൊല്ലുമെന്നായിരുന്നു ആദ്യ സന്ദേശത്തിലെ ഭീഷണി. രണ്ടാമത്തേതില്‍ കുടുംബത്തോട് സ്‌നേഹമുണ്ടെങ്കില്‍ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കണമെന്നായിരുന്നു ആവശ്യം. തങ്ങളുടെ ചാരന്‍മാര്‍ പോലീസിലുണ്ടെന്നും ഡല്‍ഹി പോലീസിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുമായിരുന്നു അവസാനമെത്തിയ സന്ദേശത്തിന്റെ ഉള്ളടക്കം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഭീഷണികളുടെ പശ്ചാത്തലത്തില്‍ ഗംഭീറിന്റെ വീടിന് പോലീസ് സുരക്ഷ കര്‍ശനമാക്കിയിരുന്നു.

 

Latest