Connect with us

t20worldcup

ടൂര്‍ണമെന്റുകള്‍ ജയിക്കാനുള്ള മനക്കരുത്ത് ഇന്ത്യക്കില്ലെന്ന് ഗൗതം ഗംഭീര്‍

രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പരമ്പരകളില്‍ പിഴവ് പറ്റിയാലും തിരിച്ചെത്താന്‍ കഴിഞ്ഞേക്കും എന്നാല്‍ ടൂര്‍ണമെന്റുകള്‍ ജയിക്കാനുള്ള കരുത്ത് ടീമിനില്ലെന്നും ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടു

Published

|

Last Updated

ദുബൈ | ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പ്രതിഭാ ധാരാളിത്തമുണ്ടെങ്കിലും നോക്ക് ഔട്ട് മത്സരങ്ങള്‍ ജയിക്കാനുള്ള മനക്കരുത്തില്ലെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ന്യൂസിലാന്‍ഡുമായുള്ള എട്ട് വിക്കറ്റ് പരാജയത്തിന് ശേഷമാണ് ഗംഭീര്‍ ഇങ്ങനെ അവകാശപ്പെട്ടത്. ന്യൂസിലാന്‍ഡുമായുള്ള മത്സരത്തെ സെമി ഫൈനല്‍ എന്ന് വിളിച്ച ഗൗതം മാനസികമായ ഈ ശക്തിയില്ലായ്മയാണ് ടീമിന്റെ തോല്‍വിക്ക് കാരണം എന്നും പറഞ്ഞു.

ഇന്ത്യന്‍ ടീമില്‍ പ്രതിഭക്ക് ഒരു കുറവുമില്ല. എന്നാല്‍, അത് കൊണ്ട് മാത്രം കളി ജയിക്കില്ല. നോക്കൗട്ടുകള്‍ ജയിക്കാന്‍ പ്രതിഭ മാത്രം മതിയാവില്ലെന്നും തല ഉയര്‍ത്തി നിന്ന് പോരാടേണ്ടി വരുമെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു.

രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പരമ്പരകളില്‍ പിഴവ് പറ്റിയാലും തിരിച്ചെത്താന്‍ കഴിഞ്ഞേക്കും എന്നാല്‍ ടൂര്‍ണമെന്റുകള്‍ ജയിക്കാനുള്ള കരുത്ത് ടീമിനില്ലെന്നും ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടു.

Latest