From the print
ഗസ്സയും ലബനാനും ആക്രമണ മുനമ്പില്‍
ഇന്നലെ ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിയത് 12 കൂട്ടക്കൊലകള്‍. ഈ സംഭവങ്ങളിലായി 126 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 250ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഗസ്സ/ബെയ്‌റൂത്ത് | അധിനിവേശ നീക്കം 95 ദിവസം പിന്നിട്ട ഇന്നലെ ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിയത് 12 കൂട്ടക്കൊലകള്‍. ഈ സംഭവങ്ങളിലായി 126 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 250ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം തന്നെ, തെക്കന്‍ ലബനാനിലും ഇസ്‌റാഈല്‍ വ്യോമാക്രമണം ശക്തമാക്കി. മുതിര്‍ന്ന കമാന്‍ഡര്‍ കൊല്ലപ്പെട്ടതിന് സമാനമായ രീതിയില്‍ തെക്കന്‍ പട്ടണമായ ഗന്‍ദൗരിയേഹില്‍ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് ഹിസ്ബുല്ല പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഡ്രോണുകള്‍ ഉപയോഗിച്ച് ഹിസ്ബുല്ല ഇസ്‌റാഈലിലെ സൈനിക കമാന്‍ഡ് സെന്റര്‍ ആക്രമിച്ചെങ്കിലും നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല.
ഖാന്‍ യൂനുസില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 11 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇസ്‌റാഈലിന്റെ മെര്‍കാവ് ടാങ്ക് തകര്‍ത്തതായി ഹമാസ് സൈന്യം അറിയിച്ചു. ഗസ്സയില്‍ ഒന്പത് സൈനികര്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്‌റാഈല്‍ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.