Qatar
ഗസയിലെ വെടിനിര്‍ത്തലും സൈനിക കൈമാറ്റ ചര്‍ച്ചകളും; ഖത്വറിലേക്ക് ഇസ്രായേല്‍ പ്രതിനിധി സംഘത്തെ അയക്കും
യുഎസ് പിന്തുണയുള്ള മധ്യസ്ഥരുടെ ക്ഷണം സ്വീകരിച്ചു എന്ന് മാത്രമാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ വ്യക്തമാക്കിയത്

ദോഹ \ ഗസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഇസ്രായേല്‍ ഖത്തറിലേക്ക് പ്രതിനിധി സംഘത്തെ അയയ്ക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിനുശേഷം നടക്കുന്ന ആദ്യത്തെ ഗസ വെടിനിര്‍ത്തല്‍ ചര്‍ച്ചയാണിത്
യുഎസ് പിന്തുണയുള്ള മധ്യസ്ഥരുടെ ക്ഷണം സ്വീകരിച്ചു എന്ന് മാത്രമാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ വ്യക്തമാക്കിയത് . കരാറിന്റെ രണ്ടാം ഘട്ട നിബന്ധനകളെക്കുറിച്ച് ഇസ്രായേലും ഹമാസും ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് പിന്മാറിയതിനാല്‍ ഗാസ മുനമ്പിലെ വെടിനിര്‍ത്തല്‍ അപകടകരമായി തകരാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ അടിയന്തിര പ്രഖ്യാപനം
2023 ഒക്ടോബര്‍ 7 ന് തെക്കന്‍ ഇസ്രായേലില്‍ നടത്തിയ ആക്രമണത്തിന് ശേഷം ഹമാസിനെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗാസയില്‍ ഇസ്രായേലിന്റെ ബോംബാക്രമണത്തിനും കര ആക്രമണത്തിനും വിരാമമിട്ടാണ് 2025 ജനുവരി പകുതിയോടെ ആരംഭിച്ച വെടിനിര്‍ത്തല്‍. ഇസ്രായേലില്‍ തടവിലാക്കപ്പെട്ട ഏകദേശം 2,000 ഫലസ്തീനികളെ മോചിപ്പിക്കുന്നതിന് പകരമായി, ഗസയില്‍ ഹമാസ് ഭീകരര്‍ തടവിലാക്കിയ 25 ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുകയും എട്ട് പേരുടെ മൃതദേഹങ്ങള്‍ മോചിപ്പിക്കുകയും ചെയ്തതാണ് വെടിനിര്‍ത്തലിന്റെ ആദ്യ ഘട്ടം.
കരാറിന്റെ രണ്ടാം ഘട്ടത്തില്‍ ശേഷിക്കുന്ന ബന്ദികളുടെ മോചനവും ശാശ്വതമായ ഒരു വെടിനിര്‍ത്തലും ഗസയില്‍ നിന്ന് പൂര്‍ണ്ണമായ ഒരു ഇസ്രായേല്‍ പിന്‍വാങ്ങലും കൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ള കരാര്‍ ഇപ്പോഴും സംശയാസ്പദമായി തുടരുകയാണ് .ശാശ്വതമായ ഒരു വെടിനിര്‍ത്തല്‍ ചര്‍ച്ച ചെയ്യുമെന്ന വാഗ്ദാനത്തിനും പകരമായി ഹമാസിന്റെ ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കണമെന്നാണ് ഇസ്രായേല്‍ ആവശ്യം
ഹമാസ് പുതുക്കിയ കരാര്‍ അംഗീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ട് മാര്‍ച്ച് 2 മുതല്‍, ഇസ്രായേല്‍ ഗസയില്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഏകദേശം 2 ദശലക്ഷം ആളുകള്‍ക്ക് ഭക്ഷണം, ഇന്ധനം, മരുന്ന്,മറ്റ് സാധനങ്ങള്‍ എന്നിവ ലഭ്യമാകാതെ വലയുകയാണ്. ഇതിനിടെയാണ് ഗസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി ഇസ്രേയേല്‍ സംഘം ഖത്വത്തറിലെത്തുന്നത്