International
ഗാസ- ഈജിപ്ത് അതിര്‍ത്തിയും അടച്ചു; ലക്ഷ്യം വംശഹത്യ?
23 ലക്ഷം വരുന്ന ഗാസ ജനതക്ക് പുറത്തുപോകാനുള്ള എല്ലാ വഴികളും അടഞ്ഞിരിക്കുകയാണ്.
ഗാസ | ഗാസയില്‍ നിന്ന് ഈജിപ്തിലേക്ക് പോകാനുള്ള റാഫ അതിര്‍ത്തിയും അടച്ചതായി ഇസ്‌റാഈല്‍ സൈന്യം അറിയിച്ചു. ഇതോടെ 23 ലക്ഷം വരുന്ന ഗാസ ജനതക്ക് പുറത്തുപോകാനുള്ള എല്ലാ വഴികളും അടഞ്ഞിരിക്കുകയാണ്. ഇസ്‌റാഈലുമായുള്ള ബെയ്ത് ഹാനൂന്‍ അഥവ ഹെറസ് അതിര്‍ത്തിയാണ് ഇനി ഗാസക്കുള്ളത്. റാഫ അതിര്‍ത്തി ഇന്നലെ തുറന്ന് പ്രവര്‍ത്തിച്ചിരുന്നു.
ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഗാസയിലെ ജനതക്ക് റാഫ അതിര്‍ത്തിയിലേക്ക് പോകാമെന്ന് നേരത്തേ ഇസ്‌റാഈല്‍ പറഞ്ഞിരുന്നു. ഗാസ മുനമ്പിനെ പൂര്‍ണമായും ഉപരോധിക്കാനാണ് ഇസ്‌റാഈല്‍ നീക്കം. ഭക്ഷണം, വെള്ളം, ഇന്ധനം തുടങ്ങിയ യാതൊരു അടിസ്ഥാന ആവശ്യവും ഗാസയിലേക്ക് കൊണ്ടുപോകുന്നത് അനുവദിക്കില്ലെന്ന് ഇസ്‌റാഈലി പ്രതിരോധ മന്ത്രി യോവ് ഗല്ലന്ത് പ്രഖ്യാപിച്ചിരുന്നു.
2007 മുതല്‍ ഇസ്‌റാഈലിന്റെ കര, വ്യോമ, നാവിക ഉപരോധത്തിലാണ് ഗാസ. അതിനിടെ, ശനിയാഴ്ച ഹമാസ് സായുധ സേന തകര്‍ത്ത ഗാസ മതിലിന്റെ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുത്തെന്ന് ഇസ്‌റാഈലി സൈന്യം അറിയിച്ചു.