Connect with us

From the print

ഗസ്സ സമാധാന ചർച്ചകൾ ഇന്ന് ദോഹയിൽ പുനരാരംഭിക്കും

ഇസ്റാഈൽ കൂട്ടക്കൊലകളും ആട്ടിയോടിക്കലും തുടരുകയാണെങ്കിൽ സന്ധി ചർച്ചകൾക്ക് തിരിച്ചടിയുണ്ടാകുമെന്ന് ഹമാസ് മേധാവി

Published

|

Last Updated

ദോഹ | ഗസ്സ വെടിനിർത്തൽ ചർച്ചകൾ ഖത്വർ തലസ്ഥാനമായ ദോഹയിൽ ഇന്ന് പുനരാരംഭിക്കും. ഈജിപ്ത് പ്രസിഡന്റ്അബ്ദുൽ ഫത്താഹ് അൽ സിസിയും യു എസ് സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സി ഐ എ) ഡയറക്ടർ വില്യം ബേൺസും ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഹമാസും ഇസ്റാഈലും തമ്മിൽ ഭിന്നത കുറക്കാനുള്ള ഇടപെടലിനായി ഈജിപ്ഷ്യൻ സുരക്ഷാ പ്രതിനിധി സംഘം ഇന്ന് ദോഹയിലെത്തുമെന്നാണ് റിപോർട്ട്.
ഒമ്പത് മാസമായി തുടരുന്ന ഇസ്റാഈൽ- ഹമാസ് സംഘർഷത്തിൽ ഈജിപ്തും ഖത്വറുമാണ് മുഖ്യ മാധ്യസ്ഥ്യം വഹിച്ചുവരുന്നത്.

അതേസമയം, ഇസ്റാഈൽ കൂട്ടക്കൊലകളും ആട്ടിയോടിക്കലും തുടരുകയാണെങ്കിൽ സന്ധി ചർച്ചകൾക്ക് തിരിച്ചടിയുണ്ടാകുമെന്ന് ഹമാസ് മേധാവി ഇസ്മാഈൽ ഹനിയ മുന്നറിയിപ്പ് നൽകി.

Latest