International
ഗസ പുനര്‍നിര്‍മ്മാണം; അറബ് രാജ്യങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പശ്ചാത്യ രാജ്യങ്ങള്‍
പദ്ധതിയെ പിന്തുണയ്ക്കുന്നതായി ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ പറഞ്ഞു.

ലണ്ടന്‍/കൈറോ | ഗസയുടെ പുനര്‍നിര്‍മ്മാണത്തിനായുള്ള അറബ് പിന്തുണയുള്ള പദ്ധതിയെ പിന്തുണയ്ക്കുന്നതായി ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ പറഞ്ഞു.”ഗസയുടെ പുനര്‍നിര്‍മ്മാണത്തിലേക്കുള്ള ഒരു യാഥാര്‍ത്ഥ്യബോധമുള്ള പാത പദ്ധതിയിലൂടെ കാണിക്കുന്നുവെന്നും ,ഗസയില്‍ താമസിക്കുന്ന ഫലസ്തീനികളുടെ വിനാശകരമായ ജീവിത സാഹചര്യങ്ങള്‍ വേഗത്തിലും സുസ്ഥിരമായും മെച്ചപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്യുന്നതായും മന്ത്രിമാര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
മാര്‍ച്ച് ആദ്യവാരത്തില്‍ ഈജിപ്തില്‍ ചേര്‍ന്ന ഫലസ്തീന്‍ പുനര്‍നിര്‍മ്മാണത്തിനായുള്ള ഈജിപ്ഷ്യന്‍ പദ്ധതിക്ക് അറബ് നേതാക്കള്‍ അംഗീകാരം നല്‍കിയിരുന്നു
---- facebook comment plugin here -----