Connect with us

International

ഗാസ മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ണമായും ഇരുട്ടിലാകും; മുന്നറിയിപ്പ്

ഹമാസിനോടുള്ള പ്രതികാരമായി ഗാസയെ സമ്പൂര്‍ണ ഉപരോധത്തിലാക്കുമെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പ്രഖ്യാപിച്ചിരുന്നു.

Published

|

Last Updated

ഗാസ| ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയുടെ തീരദേശ ഭാഗത്തേക്കുള്ള വൈദ്യുതി വിതരണം മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ണ്ണമായും നിര്‍ത്തുമെന്ന് മുന്നറിയിപ്പ്. റാഫ ഗേറ്റിലൂടെയുള്ള ഇന്ധന വിതരണം ഇസ്‌റഈല്‍ തടയുന്നതിനാല്‍ ജനറേറ്ററുകള്‍ ഭാഗികമായിപോലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഹമാസിനോടുള്ള പ്രതികാരമായി ഗാസയെ സമ്പൂര്‍ണ ഉപരോധത്തിലാക്കുമെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പ്രഖ്യാപിച്ചിരുന്നു.

നിലവില്‍ ജനങ്ങളെ ദുരിതത്തിലാഴ്ത്തിക്കൊണ്ട് ഗാസയില്‍ വ്യോമ, നാവിക ഉപരോധവും ഇസ്‌റാഈല്‍ തുടരുകയാണ്. ഗാസയിലെ ജനങ്ങളെ എല്ലാ അര്‍ത്ഥത്തിലും തകര്‍ക്കുകയെന്നതാണ് ഇസ്‌റാഈലിന്റെ ലക്ഷ്യം. ഗാസ അതിര്‍ത്തികളില്‍ മൂന്ന് ലക്ഷം സൈനികരെ വിന്യസിച്ചതായി ഇസ്‌റാഈല്‍ സൈന്യം അറിയിച്ചു. ഗാസയില്‍ വ്യോമാക്രമണത്തില്‍ നൂറുകണക്കിന് പലസ്തീനികള്‍ മരിച്ചുവീഴുന്നതിനിടെയാണ് കരയുദ്ധത്തിനും ഇസ്‌റഈല്‍ ഒരുങ്ങുന്നത്. വിവിധ സേനാവിഭാഗങ്ങളില്‍പെട്ട മൂന്ന് ലക്ഷം സൈനികരെ ഗാസ അതിര്‍ത്തിയില്‍ വിന്യസിച്ചതായി ഇസ്‌റാഈല്‍ സൈനിക വക്താവ് ജൊനാഥന്‍ കോര്‍നികസ് എക്‌സില്‍ പറഞ്ഞു. ഇസ്‌റാഈലികളെ കൊലപ്പെടുത്താനോ ഭീഷണിപ്പെടുത്താനോ സാധിക്കാത്ത വിധം ഹമാസിനെ തകര്‍ക്കുമെന്നും സൈനിക വക്താവ് പറഞ്ഞു.

 

 

 

---- facebook comment plugin here -----

Latest