Connect with us

International

കണ്ണുനീരുണങ്ങാതെ ഗസ്സ; നൂറാം നാളിലും കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ; മരണം 23,843 ആയി

ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് ഉൾപ്പെടെ ആർക്കും ഗസ്സ യുദ്ധത്തിൽനിന്ന്​ തങ്ങളെ പിന്തിരിപ്പിക്കാനാവില്ലെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാട്.

Published

|

Last Updated

ഗസ്സ സിറ്റി | ഗസ്സയിൽ ഇസ്റാഈൽ നരനായാട്ട് നൂറ് ദിവസം പിന്നിടുന്നു. 2023 ഒക്ടോബർ 7 ന് തുടങ്ങിയ കൂട്ടക്കുരുതി നൂറ് ദിനം പിന്നിടുമ്പോഴും അതേ തീവ്രതയിൽ തുടരുകയാണ് ഇസ്റാഈൽ. 23,843 ആളുകൾ ഇസ്രാഈൽ ബോംബാക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടു. അറുപതിനായിരത്തിലധികം ഫലസ്തീനികൾക്കാണ് പരിക്കേറ്റത്.

ലോകരാഷ്ട്രങ്ങളുടെ ശക്തമായ സമ്മർദത്തിനിടയിലും ആക്രമണത്തിൽ ഒരയവും വരുത്താൻ ഇസ്റാഈൽ തയ്യാറായിട്ടില്ല. ആദ്യം വടക്കൻ ഗസ്സയിൽ തുടങ്ങിയ കൂട്ടക്കുരുതി പിന്നീട് തെക്കൻ ഗസ്സയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് ഇസ്റാഈൽ. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് ഉൾപ്പെടെ ആർക്കും ഗസ്സ യുദ്ധത്തിൽനിന്ന്​ തങ്ങളെ പിന്തിരിപ്പിക്കാനാവില്ലെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാട്.

ഇ​സ്രാ​ഈ​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഗ​സ്സ​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 151 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അറിയിച്ചു. 248 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഗാസ മുനമ്പിൽ ആകെ 6 ആംബുലൻസുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇവരിൽ നിന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നത്. യുദ്ധത്തിന് മുമ്പ് ഇവിടെ 120-ലധികം ആംബുലൻസുകൾ ഉണ്ടായിരുന്നു.

അതേസമയം, നൂറാം ദിവസവും സയണിസ്​റ്റ്​ രാജ്യത്തിനെതിരെ തങ്ങൾ ശക്​തമായ പ്രതിരോധം തുടരുകയാണെന്ന് ഹമാസ്​ നേതാവ്​ ഒസാമ ഹംദാൻ പറഞ്ഞു. അധിനിവേശത്തിന്​ അന്ത്യം കുറിക്കാതെ ചെറുത്തനിൽപ്പ്​ അവസാനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Latest