Connect with us

Kasargod

ജി ബി ജി നിധി തട്ടിപ്പ്: ഒരാള്‍ കൂടി പിടിയില്‍

കമ്പനി ഉടമ രാവിലെ പിടിയിലായിരുന്നു

Published

|

Last Updated

കാസര്‍കോട് | കാസര്‍കോട് കുണ്ടംകുഴി ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പിൻ്റെ (ജി ബി ജി) നിധിതട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയില്‍. കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗമായ ഗംഗാദനരനാണ് പിടിയിലായത്. ഇയാള്‍ പെരിയ സ്വദേശിയാണ്.

ഇന്ന് രാവിലെ കമ്പനി ഉടമ വിനോദ് കുമാറിനെ അന്വേഷണ സംഘം പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഒരാൾ കൂടി പിടിയിലായത്.

96 ശതമാനം വരെ പലിശയാണ് കമ്പനി വാഗ്ദാനം ചെയ്തിരുന്നത്. പണം നിക്ഷേപിച്ചവര്‍ക്ക് പലിശയോ നിക്ഷേപിച്ച പണമോ ലഭിക്കാതെ ആയതോടെയാണ് പരാതി ഉയര്‍ന്നത്.

50,000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ നിക്ഷേപിച്ചവരാണ് വഞ്ചിതരായത്. സംഭവത്തില്‍ പരാതികളുമായി 20 പേരാണ് ബേഡകം പോലീസിനെ സമീപിച്ചത്.
മുപ്പതോളം കേസുകളാണ് പ്രതികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്.