Connect with us

National

ജി ഡി പി വളർച്ച 7.8 ശതമാനം; അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ

2022-23 മാർച്ച് പാദത്തിൽ 6.1 ശതമാനമായിരുന്നു ജിഡിപി.

Published

|

Last Updated

ന്യൂഡൽഹി | നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ ഇന്ത്യ 7.8 ശതമാനം സാമ്പത്തിക വളർച്ചാനിരക്ക് രേഖപ്പെടുത്തി. 2023-24 ഏപ്രിൽ-ജൂണ് പാദത്തിലെ മൊത്തം ആഭ്യന്തര ഉത്പാദനമാണ് 7.8 ശതമാനം രേഖപ്പെടുത്തിയത്. ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. 2022-23 മാർച്ച് പാദത്തിൽ 6.1 ശതമാനമായിരുന്നു ജിഡിപി.

2022-23 ഏപ്രിൽ-ജൂൺ പാദത്തിൽ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 13.1 ശതമാനമായിരുന്നു.

2023 ഏപ്രിൽ-ജൂൺ പാദത്തിൽ ചൈന 6.3 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി തുടർന്നു.

Latest