Connect with us

Kerala

ലിംഗ സമത്വ യൂണിഫോം അടിച്ചേല്‍പ്പിക്കില്ല; സമരത്തില്‍ നിന്നും പിന്‍മാറണം: മന്ത്രി വി ശിവന്‍കുട്ടി

സര്‍ക്കാര്‍ നിലപാട് സംശയങ്ങള്‍ക്കിടയില്ലാത്തതാണ്

Published

|

Last Updated

തിരുവനന്തപുരം |  സര്‍ക്കാര്‍ ലിംഗസമത്വ യൂണിഫോം അടിച്ചേല്‍പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഈ സാഹചര്യത്തില്‍ ഇതു സംബന്ധിച്ച സമരത്തില്‍ നിന്ന് പിന്തിരിയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ നിലപാട് സംശയങ്ങള്‍ക്കിടയില്ലാത്തതാണ്. എന്നിട്ടും ഈ വിഷയത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു. ലിംഗസമത്വ യൂണിഫോം ഏര്‍പ്പെടുത്തുന്നതില്‍ സര്‍ക്കാരിന് നിര്‍ബന്ധ ബുദ്ധിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

 

Latest