കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി (മിക്‌സഡ്) ഒന്നാം വര്‍ഷ ബാച്ചില്‍ ലിംഗ സമത്വത്തിന്റെ പേരില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്ക് പാന്റും ഷര്‍ട്ടും യൂണിഫോമാക്കിയതിനെതിരായ പ്രതിഷേധം വ്യാപകം. സ്‌കൂള്‍ പി ടി എയുടെ തീരുമാനമാണെന്ന് പറഞ്ഞ് വിഷയത്തില്‍ നിന്ന് കൈകഴുകാനുള്ള സര്‍ക്കാറിന്റെ ശ്രമവും വിവാദമാവുകയാണ്.
ജന്റര്‍ ന്യൂട്രല്‍ യൂനിഫോം എന്ന ആശയം സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ആദ്യമായാണ് നടപ്പിലാക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു ഓണ്‍ലൈന്‍ മുഖേനെ പദ്ധതിയുടെ ഉദ്ഘാടനം ബാലുശ്ശേരി സ്‌കൂളില്‍ നിര്‍വഹിക്കുന്നതിനിടെ സ്‌കൂള്‍ പരിസരം ഘോരമായ സമരാന്തരീക്ഷത്തിന് വേദിയായി.
വീഡിയോ കാണാം
---- facebook comment plugin here -----