Connect with us

gendral nutral

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം: വനിതാ മന്ത്രിമാര്‍ നിയമസഭയില്‍ പാന്റ് ധരിച്ച് എത്തണം- പി എം എ സലാം

വിവാഹപ്രായം 21 ആക്കുന്നതിനെ ലീഗ് എതിര്‍ക്കുന്നത് 18 കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരമില്ലാത്തതിനാല്‍

Published

|

Last Updated

മലപ്പുറം | ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിലൂടെ പുരുഷാധിപത്യം അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെ അനുകൂലിക്കുന്ന വനിത മന്ത്രിമാര്‍ നിയമസഭയില്‍ പാന്റ് ധരിച്ച് എത്തണമെന്നും സലാം ആവശ്യപ്പെട്ടു.

പുതിയ പദ്ധതി ഉദ്ഘാടനം ചെയ്ത മന്ത്രി ആര്‍ ബിന്ദു പാന്റ് ഇടാന്‍ തയ്യാറാകണം. പുരുഷവേഷം സ്ത്രീകളെകൊണ്ട് ധരിപ്പിക്കുകയല്ല, സ്ത്രീവേഷം പുരുഷന്മാര്‍ ധരിക്കുകയാണ് വേണ്ടത്. വസ്ത്രം മാറിയതുകൊണ്ട് സ്ത്രീ വിഷയങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല. സ്ത്രീകള്‍ക്ക് ജൈവികമായ വ്യത്യാസമുണ്ട്. അത് നിലനിര്‍ത്തുകയാണ് വേണ്ടത്.

18 വയസു കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക് രാജ്യത്ത് തുടര്‍ വിദ്യാഭ്യാസത്തിന് അവസരമില്ലാത്തതുകൊണ്ടാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിനെ ലീഗ് എതിര്‍ക്കുന്നത്. വിദ്യാഭ്യാസത്തിനുള്ള അവസരമൊരുക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ വിവാഹപ്രായം ഉയര്‍ത്താന്‍ ശ്രമിക്കുന്നത്.

അതേസമയം, വഖഫ് വിഷയത്തില്‍ പള്ളികളെ ഉപയോഗിച്ച് ബോധവത്ക്കരണം തുടരും. വഖ്ഫ് വിഷയം പള്ളികളില്‍ തന്നെ പറയും. പള്ളികളെ സമരവേദിയാക്കണമെന്നല്ല ലീഗ് പറഞ്ഞത്. ബോധവത്ക്കരണമാണ് ലക്ഷ്യം.

 

 

Latest