GENDER NEUTRAL UNIFORM
ജെന്‍ഡര്‍ ന്യൂട്രാലിറ്റി; സമുഹത്തില്‍ ആശങ്കയെന്ന് ഐ എന്‍ എല്‍
വിഷയത്തില്‍ ജനകീയ ചര്‍ച്ച വേണം
കോഴിക്കോട് ജെന്‍ഡര്‍ ന്യൂട്രാലിറ്റി നിലപാടിലുള്ള വിയോജിപ്പ് പരസ്യമായി പറഞ്ഞ് എല്‍ ഡി എഫ് ഘടകക്ഷിയായ ഐ എന്‍ എല്‍ ഖാസിം ഇരിക്കൂര്‍ വിഭാഗം. ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ സമൂഹത്തില്‍ ആശങ്കയുണ്ടെന്ന് ഐ എന്‍ എല്‍ ഒരു വിഭാഗം നേതാക്കളായ ഖാസിം ഇരിക്കൂറും മന്ത്രി അഹമ്മദ് ദേവര്‍കോവിലും പറഞ്ഞു.
ജന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ ജനകീയ ചര്‍ച്ച വേണം. ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഉള്‍പ്പെടുന്ന പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. ഇക്കാര്യം സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കല്ല. ലിംഗസമത്വത്തിന്റെ ഊന്നല്‍ വേഷത്തിലോ, ഇരിപ്പിടത്തിലോയല്ല. ഇരിപ്പിട സമത്വം കൊണ്ടുവരുന്നതില്‍ ഒരു വിഭാഗത്തിന് മാത്രമായിരിക്കില്ല എതിര്‍പ്പെന്നും പലരും എതിര്‍ക്കും. ജീന്‍സിനോടും പാന്റ്സിനോടും എല്ലാവര്‍ക്കും എതിര്‍പ്പുണ്ടാകണമെന്നില്ല. പക്ഷേ അതി യൂണിഫോമായി മാറുമ്പോള്‍ ചെറിയ അടിച്ചേല്‍പ്പിക്കലുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.