amnesty period
പൊതു മാപ്പ് കാലാവധി അവസാനിക്കുന്നു; പരിശോധന ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രാലയം
പരിശോധന സംഘത്തിന്റെ മേധാവി ആയി നിയമിക്കപ്പെട്ട അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുള്ള അല്‍ സഫഹിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു
കുവൈത്ത് സിറ്റി | അനധികൃത താമസക്കാര്‍ക്കായി കുവൈത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ നാല് ദിവസം മാത്രം. രാജ്യത്ത് അനധികൃതമായി താമസിക്കുന്ന പ്രവാസികള്‍ക്ക് രാജ്യം വിട്ട് പോകാനോ അല്ലെങ്കില്‍ പിഴ അടച്ച് താമസ രേഖ നിയമവിധേയമാക്കുവാനോ വേണ്ടി നാലു ദിവസംമാത്രം ബാക്കിനില്‍ക്കെ ആഭ്യന്തര മന്ത്രാലയം പ്രത്യേക യോഗം ചേര്‍ന്നു.
പരിശോധന സംഘത്തിന്റെ മേധാവി ആയി നിയമിക്കപ്പെട്ട അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുള്ള അല്‍ സഫഹിന്റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. പൊതുമാപ്പ് സമയം അവസാനിക്കുന്നത്തിന്റെ തൊട്ടടുത്ത ദിവസം മുതല്‍ രാജ്യവ്യാപകമായി നടത്താന്‍ ഉദ്ദേശിക്കുന്ന പ്രത്യേക സുരക്ഷാപരിശോധനയെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു.
ഇനിയും പൊതു മാപ്പ് ഉപയോഗപ്പെടുത്താതെ കുവൈത്തില്‍ അനധികൃതമായി തങ്ങുന്നവിദേശികളെ കണ്ടെത്തി നിയമ നടപടി എടുക്കുന്നതുമായി ബന്ധപ്പെട്ട് അതി ശക്തമായ സുരക്ഷാ പദ്ധതികള്‍ക്ക് മന്ത്രാലയം രൂപം നല്‍കി.