Saudi Arabia
ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ പ്രതിമാസ റിപ്പോർട്ട്; സഊദി വിമാനത്താവളങ്ങളിൽ കിംഗ് ഫഹദ് ഇൻ്റർനാഷണൽ ഒന്നാമത്
മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളതിനാണ് രണ്ടാം സ്ഥാനം
ദമാം | സഊദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ രാജ്യത്തെ എയർപോർട്ട് സേവനങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച സമഗ്രമായ വിലയിരുത്തൽ പരിപാടിയുടെ പ്രതിമാസ റിപ്പോർട്ടിൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ വിഭാഗത്തിൽ ദമാമിലെ കിംഗ് ഫഹദ് ഇൻ്റർനാഷണൽ എയർപോർട്ട് പ്രവർത്തന പ്രകടന മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഒന്നാം സ്ഥാനം നേടി.
കിംഗ് ഫഹദ് ഇൻ്റർനാഷണൽ എയർപോർട്ട് യാത്രക്കാർക്ക് മികച്ച സുരക്ഷിത സൗകര്യങ്ങളാണ് നിലവിൽ നൽകി വരുന്നത് . കൂടാതെ 2024-ജനുവരി മുതൽ പ്രവർത്തന രംഗത്ത് നല്ല മികവാണ് പുലർത്തിവരുന്നത്. മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളതിനാണ് രണ്ടാം സ്ഥാനം.
വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് നൽകുന്ന സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും മികച്ച നിലവാരം ഉയർത്തുന്നതിനും ലക്ഷ്യമിട്ടാണ് അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രതിമാസ റിപ്പോർട്ട് തയ്യാറാക്കുന്നത്