Kasargod
സമസ്തപൊതു പരീക്ഷ; മൂല്യനിര്‍ണയ ക്യാമ്പിന് തുടക്കമായി
നൂറുല്‍ ഉലമാ മഖാം സിയാറത്തിന് ശേഷമാണ് ക്യാമ്പ് ആരംഭിച്ചത്
കാസർകോട് | ഇസ്ലാമിക് എജ്യുക്കേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ കീഴില്‍ നടക്കുന്ന മൂല്യനിര്‍ണയ ക്യാമ്പിന് സഅദിയ്യയില്‍ തുടക്കമായി. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ആയിരക്കണക്കിന് മദ്റസകളില്‍ നടന്ന അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകളുടെ ഉത്തരക്കടലാസ് വ്യവസ്ഥാപിതമായ രീതിയിലാണ് മൂല്യനിര്‍ണയം നടത്തുന്നത്.
ജില്ലയിലെ വിവിധ റെയ്ഞ്ചുകളില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട നൂറോളം എക്സാമിനര്‍മാര്‍ നേതൃത്വം നല്‍കുന്നു. ക്യാമ്പ് രാവിലെ ഒമ്പത് മണിക്ക് നൂറുല്‍ ഉലമാ മഖാം സിയാറത്തിന് ശേഷം ആരംഭിച്ചു. സഅദിയ്യ സെക്രട്ടറി കെ പി ഹുസൈന്‍ സഅദി ഉദ്ഘാടനം നിര്‍വഹിച്ചു.
വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യുട്ടീവ് അംഗം പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ആമുഖഭാഷണം നടത്തി. വിദ്യാഭ്യാസ ബോര്‍ഡ് മുഫത്തിശ് യൂസുഫ് സഖാഫി ക്ലാസിന് നേതൃത്വം നല്‍കി. ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, ഇല്യാസ് മൗലവി കൊറ്റുമ്പ, അശ്റഫ് സഅദി ആരിക്കാടി, ഇബ്റാഹിം സഖാഫി അര്‍ളടുക്ക, അബ്ദുർറഹ്‌മാന്‍ സഅദി തലേക്കുന്ന്, ഹനീഫ് സഅദി കാമില്‍ സഖാഫി, അബ്ദുർറസാഖ് സഖാഫി കോട്ടക്കുന്ന്, അശ്റഫ് സഖാഫി, ഹമീദ് മൗലവി കാഞ്ഞങ്ങാട്, അബ്ദുല്‍ കരീം സഖാഫി കുണിയ, ലിബാസ് കോഴിക്കോട് സംബന്ധിച്ചു.