Uae
ഐ എസ് സിയില്‍ നാല് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ജനറല്‍ മാനേജര്‍ റ്റോമി മില്ലറിനെ ആദരിച്ചു.
1982 ല്‍ അബുദാബിയിലെത്തിയ രാജു 1985 ലാണ് ഐ എസ് സി യില്‍ ആദ്യമായി അകൗണ്ടന്റായി ജോലിയില്‍ പ്രവേശിക്കുന്നത്

അബുദാബി | അബുദബി ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ ( ഐ എസ് സി ) നാല് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ജനറല്‍ മാനേജര്‍ റ്റോമി മില്ലറിനെ (രാജു) 58 മത് ഐ എസ് സി വാര്‍ഷിക ആഘോഷത്തില്‍ ആദരിച്ചു. പ്രസിഡന്റ് ജയറാം റായ് മിത്രംപാടി ബൊക്കയും, ജനറല്‍ സെക്രട്ടറി രാജേഷ് ശ്രീധരന്‍ നായര്‍ പൊന്നാടയും ട്രഷറര്‍ ദിനേഷ് പൊതുവാള്‍ ഉപഹാരവും ഐ എസ് സി പാറ്റേണ്‍ ഗവര്‍ണര്‍ കെ മുരളീധരന്‍ മൊമെന്റോയും സമ്മാനിച്ചു. 1
1982 ല്‍ അബുദാബിയിലെത്തിയ രാജു 1985 ലാണ് ഐ എസ് സി യില്‍ ആദ്യമായി അകൗണ്ടന്റായി ജോലിയില്‍ പ്രവേശിക്കുന്നത്. 1990 ല്‍ മാനേജറായും 2010 ല്‍ ജനറല്‍ മാനേജറായും സ്ഥാനക്കയറ്റം ലഭിച്ചു. തുടര്‍ന്ന് ഇതുവരെ ജനറല്‍ മാനേജര്‍ സ്ഥാനത്ത് തുടരുകയാണ്. ഐ എസ് സി യിലെ നാല് പതിറ്റാണ്ട് ജീവിതത്തിനടയില്‍ പല പ്രമുഖരുമായും അടുത്തിടപെടാന്‍ കഴിഞ്ഞതായി രാജു ഓര്‍ക്കുന്നു. മാറി മാറി വന്ന മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ ജോലിയില്‍ നല്ല സഹകരണവും പിന്തുണയുമാണ് നല്‍കിയത്. അതിനാല്‍ എല്ലാ കഴിഞ്ഞകാല കമ്മിറ്റി അംഗങ്ങളോടും കൃതജ്ഞതയും കടപ്പാടുമുണ്ട്. ഐ എസ് സി നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനത്തിനും സാമൂഹ്യ സേവനത്തിനും അംഗീകാരമായി 2017 ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയ പ്രവാസി ഭാരതീയ പുരസ്‌കാരവും ഗള്‍ഫ് രാജ്യത്ത് ആദ്യമായി ഐ എസ് സി യില്‍ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കാന്‍ കഴിഞ്ഞതും ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. അബുദബി ഐ എസ് സി ചെയര്‍മാന്‍ പത്മശ്രീ ഡോക്ടര്‍ എം എ യൂസഫ് അലി നല്‍കി വരുന്ന പിന്തുണ ഒരിക്കലും മറക്കുവാന്‍ കഴിയില്ല. കഴിഞ നാല് പതിറ്റാണ്ട് കാലം കൂടെ സേവനം ചെയ്ത സഹപ്രവര്‍ത്തകരുടെ പിന്തുണയും മെമ്പര്‍മാരുടെ പിന്തുണയും വിലമതിക്കാനാവാത്തതാണ് രാജു കൂട്ടി ചേര്‍ത്തു.