Connect with us

Education Notification

ജനറേറ്റീവ് എ ഐ, ഡാറ്റ സയന്‍സ് ഡിപ്ലോമ കോഴ്‌സുകള്‍ ഓണ്‍ലൈനായി പഠിക്കാം

അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31

Published

|

Last Updated

തിരുവനന്തപുരം | സ്റ്റേറ്റ് റിസോഴ്സ് സെൻ്റർ കേരളയുടെ നേതൃത്വത്തിലുള്ള എസ് ആര്‍ സി കമ്മ്യൂനിറ്റി കോളജ് 2025 ജനുവരി സെഷനില്‍ ആരംഭിക്കുന്ന ഡാറ്റ സയന്‍സ്, ഡാറ്റ വിഷ്യലൈസേഷന്‍, സൈബര്‍ സെക്യൂരിറ്റി, ജനറേറ്റീവ് ഐ ഐ, പ്രോപ്റ്റ് എൻജിനീയറിംഗ്, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് വിഷയങ്ങളില്‍ സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍ക്ക് ആറ് മാസവും ഡിപ്ലോമ പ്രോഗ്രാമുകള്‍ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. തിയറി പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ വെര്‍ച്ച്വല്‍ കോണ്‍ടാക്ട് സെഷനുകളിലൂടെ ക്രമീകരിക്കും. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു അഥവാ തത്തുല്യം.

വിശദവിവരങ്ങള്‍ www.srcc-c.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. തിരുവനന്തപുരം ആസ്ഥാനമായ ഡയോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (8848733001, 8848733002) ആണ് പഠന കേന്ദ്രം. വിശദവിവരങ്ങള്‍ നേരിട്ട് ലഭിക്കാന്‍ ഡയക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി ഒ, തിരുവനന്തപുരം- 33, ഫോണ്‍ നമ്പര്‍ 0471 2325101, 8281114464 എന്ന വിലാസത്തില്‍ ബന്ധപ്പെടുക.

അപേക്ഷകള്‍ https://app.srccc.in/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31.

Latest