custody assault
ജിഫ്രിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ചു കുടുംബം
താമിറിനെ പോലീസ് മര്‍ദിച്ചു കൊലപ്പെടുത്തിയതെന്ന് സഹോദരന്‍ ഹാരിസ് പറഞ്ഞു.
താനൂര്‍ | പോലീസ് കസ്റ്റഡിയിലെടുത്ത താമിര്‍ ജിഫ്രിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ചു കുടുംബം.
താമിറിനെ പോലീസ് മര്‍ദിച്ചു കൊലപ്പെടുത്തിയതെന്ന് സഹോദരന്‍ ഹാരിസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മര്‍ദനമേറ്റതായി കണ്ടെത്തിയതിന് പിന്നാലെയാണ് പോലീസിനെതിരെ ആരോപണവുമായി കുടുംബം രംഗത്തു വന്നിരിക്കുന്നത്.
മരണ വിവരം മണിക്കൂറുകള്‍ വൈകിയാണു കുടുംബത്തെ അറിയിച്ചതെന്നും താമിറിന് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നും കുടുംബം പറയുന്നു.
താമിര്‍ ജിഫ്രിയുടെ ശരീരത്തില്‍ 13 മുറിവുകളാണ് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ഇത് പോലീസ് മര്‍ദനമാണെന്ന സംശയം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ താനൂര്‍ എസ്ഐ ഉള്‍പ്പടെ എട്ട് പോലീസുകാരെ സസ്പെന്റ് ചെയ്തു.