JIFRI THANGAL LIFE THREAT
ജിഫ്രി തങ്ങള്‍ക്ക് ആവശ്യമെങ്കില്‍ പോലീസ് സംരക്ഷണം നല്‍കും: മന്ത്രി അബ്ദുറഹ്‌മാന്‍
സര്‍ക്കാറിന്റെ എല്ലാ പിന്തുണയുമുണ്ടാകും
കോഴിക്കോട് | ഇ കെ വിഭാഗം സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരെയുണ്ടായ വധഭീഷണിയില്‍ പ്രതികരിച്ച് മന്ത്രി വി അബ്ദുറഹ്‌മാന്‍. ആവശ്യമെങ്കില്‍ തങ്ങള്‍ക്ക് പോലീസ് സംരക്ഷണം നല്‍കുമെന്നും സര്‍ക്കാറിന്റെ എല്ലാ പിന്തുണയും അദ്ദേഹത്തിനുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ജിഫ്രി തങ്ങളെ ഫോണില്‍ വിളിച്ചാണ് മന്ത്രി സര്‍ക്കാറിന്റെ സുരക്ഷാ വാഗ്ദാനം നല്‍കിയത്.
എന്നാല്‍, തനിക്ക് ഇപ്പോള്‍ സുരക്ഷയുടെ ആവശ്യമില്ലെന്ന് തങ്ങള്‍ മന്ത്രിയെ അറിയിച്ചു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഭീഷണിയുണ്ടായത്, അത് ഗൗരവത്തിലെടുക്കുന്നില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ മന്ത്രിയെ അറിയിച്ചു.
മലപ്പുറം ആനക്കയത്ത് ഒരു കോളജില്‍ സംസാരിക്കവെയാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ തനിക്കെതിരെ ഭീഷണിയുണ്ടായതായി വെളിപ്പെടുത്തിയത്. ചെമ്പരിക്ക ഖാസിയുടെ അവസ്ഥയുണ്ടാകുമെന്നാണ് ഭീഷണിയെന്നും തങ്ങള്‍ പറഞ്ഞിരുന്നു.