Techno
ജിയോഫോണ്‍ നെക്സ്റ്റ് ഉടന്‍ വിപണിയിലെത്തും; വിലയും സവിശേഷതയും
ജിയോഫോണ്‍ നെക്സ്റ്റ് ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ 4 ജി സ്മാര്‍ട്ട്ഫോണായിരിക്കും
ന്യൂഡല്‍ഹി| റിലയന്‍സ് ജിയോഫോണ്‍ നെക്സ്റ്റ് സെപ്തംബര്‍ 10 ന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൂഗിളുമായി സഹകരിച്ചാണ് ഈ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് 11-ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. ജിയോഫോണ്‍ നെക്സ്റ്റിന്റെ വില 3,499 രൂപയാണെന്നാണ് സൂചനകള്‍. ക്വാല്‍കോമിന്റെ എന്‍ട്രി ലെവല്‍ സ്നാപ്ഡ്രാഗണ്‍ 215 ആണ് സ്മാര്‍ട്ട്ഫോണിന് കരുത്തേകുന്നത്. ജിയോഫോണ്‍ നെക്സ്റ്റ് 2 ജിബി, 3 ജിബി റാം വേരിയന്റുകളിലാണ് എത്തുന്നത്. 16 ജിബി, 32 ജിബി സ്റ്റോറേജ്, 5.5 ഇഞ്ച് ഡിസ്പ്ലേ, 2500 എംഎഎച്ച് ബാറ്ററി, മുന്നില്‍ 13 മെഗാപിക്സല്‍ പിന്‍ കാമറ, സെല്‍ഫികള്‍ക്കായി 8 മെഗാപിക്സല്‍ ഷൂട്ടര്‍ എന്നിവ ഫോണിലുണ്ടായിരിക്കും.
കാമറ മൊഡ്യൂളും എല്‍ഇഡി ഫ്ളാഷും ഉള്‍ക്കൊള്ളുന്ന ഒരു പോളികാര്‍ബണേറ്റ് റിയര്‍ പാനല്‍ ഫോണിന് ലഭിക്കും. കൂടാതെ, ജിയോ ലോഗോയും സ്പീക്കര്‍ ഗ്രില്ലുമുണ്ടാകും. ഗൂഗിളില്‍ നിന്നുള്ള ഒരു ഡിജിറ്റല്‍ വോയ്സ് അസിസ്റ്റന്റ്, ഗൂഗിള്‍ അസിസ്റ്റന്റ്, ടെക്സ്റ്റ്ടുസ്പീച്ച് കഴിവുകള്‍, ട്രാന്‍സ്ലേഷന്‍, എഐ ഫില്‍ട്ടറുകളുള്ള ഒരു സ്മാര്‍ട്ട് കാമറ എന്നിവയും ജിയോ ഫോണിലുണ്ടാകും. ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ 4 ജി സ്മാര്‍ട്ട്ഫോണായിരിക്കും ഇതെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു.