Connect with us

Kerala

ജോര്‍ജ് കുര്യന്‍ മധ്യപ്രദേശില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കും

ജോര്‍ജ് കുര്യനടക്കം രാജ്യസഭയിലേക്ക് മത്സരിക്കുന്ന 9 സ്ഥാനാര്‍ഥികളുടെ പേരുകള്‍ ബിജെപി പ്രഖ്യാപിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി |  കേന്ദ്ര സഹ മന്ത്രിയായി നിയമിതനായ ജോര്‍ജ് കുര്യന്‍ മധ്യപ്രദേശത്തില്‍ നിന്നു രാജ്യസഭയിലേക്ക് മത്സരിക്കും. ജോര്‍ജ് കുര്യനടക്കം രാജ്യസഭയിലേക്ക് മത്സരിക്കുന്ന 9 സ്ഥാനാര്‍ഥികളുടെ പേരുകള്‍ ബിജെപി പ്രഖ്യാപിച്ചു

മറ്റൊരു കേന്ദ്ര മന്ത്രി രവ്നീത് സിങ് ബിട്ടു രാജസ്ഥാനില്‍ നിന്നു മത്സരിക്കും. സെപ്റ്റംബര്‍ മൂന്നിനാണ് ഒഴിവു വന്ന 12 സീറ്റുകളിലേക്കുള്ള രാജ്യസഭ ഉപതിരഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രികകള്‍ ആഗസ്റ്റ് 14 മുതല്‍ സ്വകീരിച്ചിരുന്നു. നാളെയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം.കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയല്‍, സര്‍ബാനന്ദ സോനോവാള്‍, ജോതിരാദിത്യ സിന്ധ്യ എന്നിവരുള്‍പ്പെടെയുള്ള സിറ്റിങ് അംഗങ്ങള്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാജ്യസഭയില്‍ ഒഴിവുകള്‍ വന്നത്.

 

Latest