Kerala
ഗെറ്റ് ഔട്ട് ഫ്രം ഹിയര്‍'; മീഡിയ വണ്ണിനേയും കൈരളിയേയും വാര്‍ത്താ സമ്മേളനത്തില്‍ നിന്നും പുറത്താക്കി ഗവര്‍ണര്‍
ഈ നിലപാട്അസഹിഷ്ണുത അല്ലേ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് നിങ്ങളുടെ അഭിപ്രായം ആണെന്നായിരുന്നു ഗവര്‍ണറുടെ മറുപടി
കൊച്ചി | കൊച്ചിയില്‍ ചില മാധ്യമങ്ങള്‍ക്ക് വിലക്കുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേഡര്‍ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഗവര്‍ണര്‍ നിലപാടെടുത്തു. കൈരളി ചാനലിനോടും മീഡിയ വണ്ണിനോടും സംസാരിക്കില്ലെന്ന് ഗവര്‍ണര്‍ നിലപാടെടുത്തു. ഈ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടര്‍മാര്‍ ഉണ്ടെങ്കില്‍ ഗെറ്റ് ഔട്ട് ഫ്രം ഹിയര്‍ എന്നായിരുന്നു ഗവര്‍ണര്‍ അക്രോശിച്ചത്.
ഈ നിലപാട്അസഹിഷ്ണുത അല്ലേ ഇതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് നിങ്ങളുടെ അഭിപ്രായം ആണെന്നായിരുന്നു ഗവര്‍ണറുടെ മറുപടി. അതേ സമയം രാജ്ഭവനില്‍ നിന്നും അറിയിപ്പ് ലഭിച്ചതനുസരിച്ചാണ് രണ്ട് മാധ്യമങ്ങളിലേയും പ്രതിനിധികള്‍ ഇവിടെ എത്തിയത്.
ഗവര്‍ണര്‍ക്കെതിരെ ക്യാമ്പയിന്‍ നടത്തുന്നു എന്ന് ആരോപിച്ചാണ് ഈ രണ്ട് ചാനലുകളോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞത്.രാജ്ഭവനില്‍നിന്ന് ലഭിച്ച മെയിലിന്റെ അടിസ്ഥാനത്തിലാണ് മീഡിയവണ്‍, കൈരളി റിപ്പോര്‍ട്ടര്‍മാര്‍ ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തിനെത്തിയത്. എന്നാല്‍ വാര്‍ത്താസമ്മേളനം തുടങ്ങിയപ്പോള്‍ കേഡര്‍ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ മീഡിയവണും കൈരളിയും ഇവിടെനിന്ന് ഇറങ്ങിപ്പോകണമെന്ന് ഏറെ ക്ഷുഭിതനായി ആവശ്യപ്പെടുകയായിരുന്നു