ssf sahithyolsav
ഗെറ്റ് സെറ്റ് ഗോ; സാഹിത്യോത്സവ് ശില്പശാല സമാപിച്ചു
ദേശീയ സെക്രട്ടറി അഹ്മദ് ഷെറീന്‍ ഉദ്ഘാടനം ചെയ്തു.
എസ് എസ് എഫ് നടത്തുന്ന സാഹിത്യാത്സവ് അനുബന്ധമായി കാസര്‍കോട് ജില്ലാ ശില്പശാല ദേശീയ സെക്രട്ടറി അഹ്മദ് ഷെറീന്‍ ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട് | വിദ്യാര്‍ഥികളുടെ കലാ സാംസ്‌കാരിക മുന്നേറ്റങ്ങള്‍ ലക്ഷ്യം വെച്ച് എസ് എസ് എഫ് നടത്തുന്ന സാഹിത്യാത്സവ് അനുബന്ധമായി കാസര്‍കോട് ജില്ലാ ശില്പശാല സംഘടിപ്പിച്ചു.
ദേശീയ സെക്രട്ടറി അഹ്മദ് ഷെറീന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഒമ്പത് ഡിവിഷനില്‍ നിന്നും സാഹിത്യോത്സവ് സമിതി പ്രതിനിതികള്‍ സംബന്ധിച്ചു. ജില്ല സ്റ്റുഡന്റ്‌സ് സെന്ററില്‍ നടന്ന പരിപാടിയില്‍ കാസര്‍കോട് ജില്ല സെക്രട്ടറി മന്‍ഷാദ് അഹ്‌സനി അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി മുഹമ്മദ് നംഷാദ് വിഷയാവതരണം നടത്തി. സെക്രട്ടറിമാരായ ബാദുഷ സഖാഫി, ഫൈസല്‍ സൈനി, മുര്‍ഷിദ് പുളിക്കൂര്‍ സംബന്ധിച്ചു.
---- facebook comment plugin here -----