Connect with us

National

ഗുലാം നബി ആസാദിന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനം ഇന്നുണ്ടാകും

പാര്‍ട്ടി വിട്ട ശേഷമുള്ള ഗുലാം നബി ആസാദിന്റെ ആദ്യ പൊതു റാലിയും ഇന്ന് നടക്കും

Published

|

Last Updated

ന്യൂഡല്‍ഹി |  കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച ഗുലാം നബി ആസാദിന്റെ പുതിയ പാര്‍ട്ടി സംബന്ധിച്ച പ്രഖ്യാപനം ഇന്ന്. പാര്‍ട്ടി വിട്ട ശേഷമുള്ള ഗുലാം നബി ആസാദിന്റെ ആദ്യ പൊതു റാലിയും ഇന്ന് നടക്കും. ജമ്മുവിലെ സൈനിക് കോളനിയില്‍ രാവിലെ 11 ന് നടക്കുന്ന റാലിയില്‍ 20000 ത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിലക്കയറ്റത്തിനെതിരെ ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് റാലി പ്രഖ്യാപിച്ച അതേ ദിവസവും സമയവുമാണ് ഗുലാം നബി ആസാദ് തന്റെ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ജമ്മുവിലെ സൈനിക് കോളനിയില്‍ വച്ചു നടക്കുന്ന പൊതു റാലിയില്‍ ഗുലാം നബി ആസാദ് തന്റെ പുതിയ പാര്‍ട്ടി രൂപീകരിക്കും.

കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച ശേഷം ജമ്മു വിമാനത്താവളത്തില്‍ വന്നു ഇറങ്ങുന്ന ഗുലാം നബി ആസാദിന് വന്‍ സ്വീകരണം നല്‍കി വേദിയിലേക്ക് ആനയിക്കുകയെന്ന് ആസാദിനൊപ്പം പാര്‍ട്ടി വിട്ട മുന്‍ മന്ത്രി ജിഎം സരൂരി അറിയിച്ചു.

---- facebook comment plugin here -----

Latest