european league
പ്രീമിയര്‍ ലീഗില്‍ വമ്പന്‍മാര്‍ക്ക് ജയം; കിരീട നേട്ടത്തിന് നാപോളി കാത്തിരിക്കണം
ഫ്രഞ്ച് ലീഗ് വണ്ണില്‍ പി എസ് ജി തോറ്റു.
ലണ്ടന്‍/ റോം/ പാരീസ്| യൂറോപ്യന്‍ ലീഗുകളില്‍ വമ്പന്മാര്‍ക്ക് ജയം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വന്‍കിട ടീമുകളെല്ലാം ജയിച്ചു. അതേസമയം, ഞെട്ടിക്കുന്ന സമനില വഴങ്ങിയതിനാല്‍ ഇറ്റാലിയന്‍ സീരി എ കിരീടം ഉയര്‍ത്താന്‍ നാപോളി ഇനിയും കാത്തിരിക്കണം.
പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി, യുനൈറ്റഡ്, ലിവര്‍പൂള്‍ ടീമുകള്‍ ജയിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഫുള്‍ഹാമിനെയാണ് മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിന് ആസ്റ്റണ്‍ വില്ലയെ യുനൈറ്റഡും തോല്‍പ്പിച്ചു. ടോട്ടനം ഹോട്ട്‌സ്പറിനെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ലിവര്‍പൂള്‍ പരാജയപ്പെടുത്തി. സമനിലയിലേക്ക് നീങ്ങിയ മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് ഡിയോഗോ ജോട്ടയിലൂടെ ലിവര്‍പൂള്‍ വിജയഗോള്‍ നേടിയത്.
ഇറ്റാലിയന്‍ സീരി എയില്‍ സാലെര്‍നിറ്റാനയോട് ഞെട്ടിപ്പിക്കുന്ന സമനിലയാണ് നാപോളി വഴങ്ങിയത്. ഇതോടെ കിരീടലബ്ധിക്ക് കാത്തിരിക്കണം. മറ്റൊരു മത്സരത്തില്‍ ഇന്റര്‍മിലാന്‍ വന്‍ വിജയം സ്വന്തമാക്കിയപ്പോള്‍ യുവന്റസ് സമനില വഴങ്ങി. ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ബയേണ്‍ മ്യൂണിക്ക് കിരീടപോരാട്ടത്തിൽ തിരിച്ചെത്തി. അതിനിടെ ഫ്രഞ്ച് ലീഗ് വണ്ണില്‍ പി എസ് ജി തോറ്റു. ലോറിയന്റിനോടാണ് തോല്‍വി വഴങ്ങിയത്.