Connect with us

Ongoing News

വൻ കുതിപ്പുമായി ശുഭ്മാന്‍ ഗില്‍; ഏകദിന റാങ്കിങില്‍ നാലാമത്

738 പോയിന്റാണ് ഗില്ലിനുള്ളത്. ഏഴാം സ്ഥാനത്തായിരുന്ന കോലി ആറാം സ്ഥാനത്തേക്ക് കയറിയിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി | ഐ സി സി ഏകദിന ബാറ്റിങ് റാങ്കിങില്‍ വന്‍ കുതിപ്പ് നടത്തി ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്‍. നേരത്തെ 26ാം സ്ഥാനത്തായിരുന്ന ഗില്‍ പുതിയ റാങ്കിങില്‍ നാലാം സ്ഥാനത്തെത്തിയിരിക്കുകയാണ്. 738 പോയിന്റാണ് ഗില്ലിനുള്ളത്. മുന്‍ നായകന്‍ വിരാട് കോ്ലി, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരെയെല്ലാം മറികടന്നാണ് ഗില്‍ നേട്ടം കൈവരിച്ചത്. ഏഴാം സ്ഥാനത്തായിരുന്ന കോലി ആറാം സ്ഥാനത്തേക്ക് കയറിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്കിനെ പിന്തള്ളിയാണ് ഗില്‍ നാലാം സ്ഥാനം ഉറപ്പിച്ചത്. ഡി കോക്ക് ഏഴാം സ്ഥാനത്തേക്ക് ഇറങ്ങി.

പാക് നായകന്‍ ബാബര്‍ അസമാണ് ഏകദിന റാങ്കിങില്‍ ഒന്നാം സ്ഥാനത്ത്. 887 പോയിന്റാണ് താരത്തിനുള്ളത്. പോയിന്റ് നിലയില്‍ അസം മറ്റ് താരങ്ങളേക്കാള്‍ ഏറെ മുന്നിലാണെന്നതാണ് ഇത് വ്യക്തമാക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ റസി വാന്‍ ഡെര്‍ ഡുസെന്‍ (777) രണ്ടാമതും പാക്കിസ്ഥാന്റെ ഇമാമുല്‍ ഹഖ് (740) മൂന്നാമതുമാണ്.

ബൗളിങ് റാങ്കിങില്‍ ഇന്ത്യയുടെ മുഹമ്മദ് സിറാജ് മൂന്നാം സ്ഥാനം നിലനിര്‍ത്തി. ആസ്‌ത്രേലിയയുടെ ജോഷ് ഹേസില്‍വുഡ് ആണ് ഒന്നാമത്. ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ടാണ് രണ്ടാം സ്ഥാനത്ത്.

Latest