Connect with us

girish nanavathi

സിഖ് വിരുദ്ധ കലാപവും ഗുജറാത്ത് വംശഹത്യയും അന്വേഷിച്ച ഗിരീഷ് നാനാവതി അന്തരിച്ചു

2002 ല്‍ അക്ഷയ് മേത്തക്കൊപ്പം ഗുജറാത്ത് വംശഹത്യ അന്വേഷണ ചുമതലയും ഇദ്ദേഹത്തിനായിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | 1984 സിഖ് വിരുദ്ധ കലപവും 2002 ഗുജറാത്ത് വംശഹത്യയും അന്വേഷിച്ച കമ്മീഷനുകളെ നയിച്ച ജസ്റ്റിസ് ഗിരീഷ് നാനാവതി അന്തരിച്ചു. ഇന്ന് രാവിലയൊടെ വസതിയിലായിരുന്നു അന്ത്യം. 87 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായി അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹം രോഗം മൂര്‍ച്ചിച്ചതിന് പിന്നാലെ ഹൃദയാഘാതം മൂലമാണ് മരണപ്പട്ടതെന്ന് മകനും ഗുജറാത്ത് ഹൈക്കോടതിയിലെ അഭിഭാഷകനുമായ മൗലിക് നാനാവതി അറിയിച്ചു.

1984 ലെ സിഖ് കലാപം അന്വേഷിക്കാന്‍ 2000 ത്തില്‍ അധികാരത്തിലുണ്ടായിരുന്ന കേന്ദ്രത്തിലെ എന്‍ ഡി എ സര്‍ക്കാറാണ് നാനാവതി കമ്മീഷനെ നിയോഗിച്ചത്. 2002 ല്‍ അക്ഷയ് മേത്തക്കൊപ്പം ഗുജറാത്ത് വംശഹത്യ അന്വേഷണ ചുമതലയും ഇദ്ദേഹത്തിനായിരുന്നു. സംസ്ഥാനത്ത് അന്ന് അധികാരത്തിലുണ്ടായിരുന്നു നരേന്ദ്രമോദി സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ മോദിക്ക് സംഭവത്തില്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

1958 ല്‍ ബോംബെ ഹൈക്കോടതി അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1994 ല്‍ ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസും കര്‍ണ്ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി. അടുത്തവര്‍ഷം തന്നെ സുപ്രീംകോടതി ജഡ്ജിയായ ഇദ്ദേഹം 2000 ല്‍ വിരമിച്ചു.