National
ജയിലറെ പെണ്‍കുട്ടി നടുറോഡില്‍ ചെരുപ്പൂരി തല്ലി
പെണ്‍കുട്ടിയെ തനിച്ച് വീട്ടിലേക്ക് വിളിച്ച മധുര സെന്‍ട്രല്‍ ജയില്‍ അസി. ജയിലര്‍ ബാലഗുരുസ്വാമിക്ക് സസ്‌പെന്‍ഷന്‍
ചെന്നൈ | തനിച്ച് വീട്ടിലേക്ക് വരാന്‍ പറഞ്ഞ പെണ്‍കുട്ടി ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലി. മധുര സെന്‍ട്രല്‍ ജയില്‍ അസി. ജയിലര്‍ ബാലഗുരുസ്വാമിക്കാണ് മര്‍ദനമേറ്റത്. പെണ്‍കുട്ടി തടുവുകാരനായ വലിയച്ഛനെ കാണാന്‍ ജയില്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയോട് തനിച്ച് വീട്ടിലേക്ക് വരാന്‍ ഇയാള്‍ അസി. ജയിലര്‍ ആവശ്യപ്പെട്ടു എന്നാണ് ആരോപണം.
തുടര്‍ന്ന് പെണ്‍കുട്ടി ബന്ധുക്കളെയും കൂട്ടിയെത്തി ജയിലറെ പെരുവഴിയില്‍ ഇട്ടു തല്ലുകയായിരുന്നു. പെണ്‍കുട്ടിക്കൊപ്പം വന്ന സ്ത്രീകള്‍ അടക്കമുള്ളവരും ബാലഗുരുവിനെ തല്ലി. തുടര്‍ന്ന് ഇയാളെ പോലീസ് സ്റ്റേഷനിലെത്തിച്ചു. ജയിലറെ യുവതി മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്നു.
സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ പരാതിയില്‍ ബാലഗുരുസ്വാമിക്കെതിരെ മധുര പോലീസ് കേസെടുത്തു. ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തിട്ടുണ്ട്. തടവുകാരനെ കാണാന്‍ വരുന്ന സ്ത്രീകളോടു പരിചയം മുതലെടുത്ത് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാന്‍ ഇയാള്‍ ക്ഷണിക്കാറുണ്ടെന്ന ആരോപണം ശക്തമാണ്.