Kerala
പത്തനംതിട്ടയില്‍ പേവിഷ ബാധയേറ്റ് പെൺകുട്ടി മരിച്ചു
ഒരു മാസം മുമ്പാണ് നായ കടിച്ചത്, അന്ന് വാക്സീൻ എടുത്തതായി പറയുന്നു.

പത്തനംതിട്ട | പത്തനംതിട്ട പുല്ലാട് 12വയസുള്ള പെണ്‍കുട്ടി പേവിഷ ബാധയേറ്റ് മരിച്ചു.ഒരു മാസം മുമ്പാണ് പെണ്‍കുട്ടിയെ നായ കടിച്ചത്. തുടര്‍ന്ന് വാക്‌സിന്‍ എടുത്തതായാണ് വിവരം.
കഴിഞ്ഞ ദിവസം ഒരു വിവാഹത്തിന് പോയി തിരിച്ച് വീട്ടലെത്തിയ കുട്ടി തളര്‍ന്നു വീഴുകയായിരുന്നു.ഉടന്‍ തന്നെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പെണ്‍കുട്ടിയെ മാറ്റി.
ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
---- facebook comment plugin here -----