Connect with us

Kerala

കെ എസ് ആര്‍ ടി സി ബസില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

ഇക്കഴിഞ്ഞ 21 ന് പേയാട് നിന്നും വെള്ളനാടേക്ക് പോയ കെഎസ്ആര്‍ടിസി ബസ്സില്‍ ആണ് സംഭവം

Published

|

Last Updated

തിരുവനന്തപുരം |  കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.വിളപ്പില്‍ നൂലിയോട് നൂലിയോട് ശ്രീലയം വീട്ടില്‍ വാടകയക്ക് താമസിക്കുന്ന ബിജു എന്നു വിളിക്കുന്ന വിജു(44)വിനെയാണ്  അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ 21 ന് പേയാട് നിന്നും വെള്ളനാടേക്ക് പോയ കെഎസ്ആര്‍ടിസി ബസ്സില്‍ ആണ് സംഭവം. ബസ്സില്‍ കയറിയ വിജു ഫുട്‌ബോര്‍ഡിന് സമീപമുള്ള പ്‌ളാറ്റ്‌ഫോമില്‍ നിന്ന് യാത്ര ചെയ്തിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയേയും സുഹൃത്തിനേയും ലൈംഗിക ഉദ്ദേശത്തോടെ കടന്ന് പിടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. വിളപ്പില്‍ശാല പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Latest