Connect with us

Kerala

സ്വകാര്യ ബസില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; നേപ്പാള്‍ സ്വദേശി പിടിയില്‍

പനങ്ങാട്-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലായിരുന്നു സംഭവം.

Published

|

Last Updated

കൊച്ചി | കൊച്ചിയില്‍ സ്വകാര്യ ബസില്‍ പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നേപ്പാള്‍ സ്വദേശി മേഘാ ബഹുദുറാണ് എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായത്.

ആലുവ പനങ്ങാട് ബസില്‍ കലൂരില്‍ വെച്ചാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമമുണ്ടായത്. പെണ്‍കുട്ടി മറ്റുയാത്രക്കാരോട് കാര്യം പറയുകയും തുടര്‍ന്ന് ഇവര്‍ ചേര്‍ന്ന് ഇയാളെ പിടികൂടി പോലീസിന് കൈമാറുകയുമായിരുന്നു.

Latest