Kerala
കോട്ടയം കറുകച്ചാലില്‍ പെണ്‍കുട്ടിക്ക് കുത്തേറ്റു; യുവാവ് കസ്റ്റഡിയില്‍
സംഭവത്തില്‍ പൂതക്കുഴി സ്വദേശി അഖിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കോട്ടയം | കോട്ടയം കറുകച്ചാലില്‍ പെണ്‍കുട്ടിക്ക് കുത്തേറ്റു. പാമ്പാടി കുറ്റിക്കല്‍ സ്വദേശിനിക്കാണ് കൈയില്‍ കുത്തേറ്റത്. സംഭവത്തില്‍ പൂതക്കുഴി സ്വദേശി അഖിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ നില ഗുരുതരമല്ലെന്നാണ് വിവരം.
പോലീസ് സ്‌റ്റേഷനു മുമ്പിലെ റോഡരികില്‍ വച്ചാണ് പെണ്‍കുട്ടിക്ക് കുത്തേറ്റത്. പ്രണയപ്പകയാണോ സംഭവത്തിനു പിന്നിലെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
---- facebook comment plugin here -----