Connect with us

International

ഒന്ന് മുതല്‍ ആറാം ക്ലാസ് വരെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസമാവാം; അനുമതി നല്‍കി താലിബാന്‍

ആറാം ക്ലാസ് വരെ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കായി സ്‌കൂളുകളും മറ്റ് വിദ്യാഭ്യാസ കേന്ദ്രങ്ങളും തുറക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം കത്ത് നല്‍കി.

Published

|

Last Updated

കാബൂള്‍ | അഫ്ഗാനിസ്ഥാനില്‍ ഒന്ന് മുതല്‍ ആറാം ക്ലാസ് വരെ പെണ്‍കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസത്തിന് അനുമതി നല്‍കി താലിബാന്‍. താലിബാന്‍ വിദ്യാഭ്യാസ മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ആറാം ക്ലാസ് വരെ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കായി സ്‌കൂളുകളും മറ്റ് വിദ്യാഭ്യാസ കേന്ദ്രങ്ങളും തുറക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് മന്ത്രാലയം കത്ത് നല്‍കി.

ഇസ്ലാമിക വസ്ത്രധാരണം പാലിച്ച് പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ വിദ്യാഭ്യാസം തുടരാമെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ സര്‍വകലാശാല വിദ്യാഭ്യാസം ഉള്‍പ്പെടെ എല്ലാ ക്ലാസുകളിലേക്കും വിദ്യാര്‍ഥിനികള്‍ക്ക് അവസരം നിഷേധിച്ച് താലിബാന്‍ ഉത്തരവിറക്കിയിരുന്നു.

അഫ്ഗാനിസ്ഥാന്റെ അധികാരം രണ്ടാമതും നേടിയ അവസരത്തില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് അനുമതി നല്‍കുമെന്നായിരുന്നു താലിബാന്‍ പറഞ്ഞിരുന്നത്. എന്നാല്‍, പിന്നീട് ഇതില്‍ നിന്നും പിന്മാറുകയായിരുന്നു. സര്‍വകലാശാലകളില്‍ വരെയുള്ള ക്ലാസുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ച് താലിബാന്‍ ഉത്തരവിറക്കി.

 

Latest