Connect with us

National

കളിക്കുന്നതിനിടെ കാറിനുള്ളിലകപ്പെട്ടു; തെലങ്കാനയിൽ പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാറിനുള്ളില്‍  ശ്വാസം കിട്ടാതെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു

Published

|

Last Updated

ഹൈദരാബാദ് | കളിക്കുന്നതിനിടെ അബദ്ധത്തില്‍ കാറിനുള്ളിലകപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ തന്മയി ശ്രീ (5), അഭിനയ ശ്രീ (4) എന്നിവരാണ് മരിച്ചത്. മരിച്ച രണ്ടുപേരും ബന്ധുക്കളാണ്.

ഇന്നലെ ഇവര്‍ കളിക്കുന്നതിനിടെ ബന്ധുവിന്റെ വീടിന് സമീപം നിര്‍ത്തിയിട്ട കാറിനുള്ളില്‍ കയറുകയായിരുന്നു. കുട്ടികള്‍ പുറത്ത് കളിക്കുകയാണെന്ന് കരുതി ബന്ധുക്കളും കുടുംബാംഗങ്ങളും ഇതേക്കുറിച്ച് ശ്രദ്ധിച്ചിരുന്നില്ല. ഉച്ചക്ക് 12 മണിയോടെയാണ് ഇരുവരും കാറിനുള്ളില്‍ അകപ്പെട്ടതെന്നാണ് നിഗമനം. രണ്ട് മണിയായിട്ടും കുട്ടികളെ കാണാതായപ്പോള്‍ നടത്തിയ തിരച്ചിലിലാണ് കാറിനുള്ളില്‍  ശ്വാസം കിട്ടാതെ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ ചെവല്ല സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ആശുപത്രിയിലെത്തുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നതായി ഡോക്ടര്‍ സ്ഥിരീകരിച്ചു.

മാതാപിതാക്കളോടൊപ്പം ബന്ധുവിന്റെ വീട്ടില്‍ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിനെത്തിയതായിരുന്നു മരിച്ച തന്മയി ശ്രീയും അഭിനയ ശ്രീയും