Connect with us

Uae

ജിറ്റെക്‌സ്: ലോകത്തിന്റെ മൈക്രോകോസമാകാന്‍ ദുബൈ

ദുബൈ വേള്‍ഡ് ട്രേഡ് സെന്ററാണ് സംഘാടകര്‍.

Published

|

Last Updated

ദുബൈ| ജിറ്റെക്‌സ് ഗ്ലോബല്‍ ഈ വര്‍ഷത്തെ എഡിഷന്‍ തിങ്കളാഴ്ച ആരംഭിക്കും. ഒക്ടോബര്‍ 18 വരെ നീളുന്ന 44-ാമത് പതിപ്പ് ആഗോള നവ സാങ്കേതിക സമ്മേളനവും പ്രദര്‍ശനവും ഇതുവരെയുള്ളതില്‍ ഏറ്റവും വലുതാവും. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററാണ് സംഘാടകര്‍. ഈ വര്‍ഷം ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര പങ്കാളിത്തമാണ് രേഖപ്പെടുത്തുക. ഏകദേശം 40 ശതമാനം വര്‍ധനയാണ് ഇതിലുണ്ടാവുക. ലോകമെമ്പാടുമുള്ള 180ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള 6,500-ലധികം സാങ്കേതിക സംരംഭങ്ങള്‍, 1,800 സ്റ്റാര്‍ട്ടപ്പുകള്‍, 1,200 നിക്ഷേപകര്‍, 200,000 ടെക് വിദഗ്ധര്‍ എന്നിവര്‍ ഒരുമിക്കുന്ന ഇവന്റ് അതുകൊണ്ട് തന്നെ ആഗോള ശ്രദ്ധ നേടുന്നതാണ്.

ആറ് ദിവസത്തെ ഇവന്റ് ലോകത്തിന്റെ ഒരു മൈക്രോകോസമായി മാറും. ‘ഭാവി എ ഐ സമ്പദ്വ്യവസ്ഥ രൂപപ്പെടുത്തുന്നതിനുള്ള ആഗോള സഹകരണം’ എന്ന പ്രമേയത്തിലാണ് ഈ വര്‍ഷത്തെ ജിറ്റെക്‌സ് നടക്കുന്നത്. എ ഐയുടെ വിപുലമായ സാധ്യതകള്‍ ഉയര്‍ത്തിക്കാട്ടുന്ന ഏറ്റവും വലിയ ആഗോള സാങ്കേതിക സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരും. 3,500ലധികം ആഗോള എ ഐ ബ്രാന്‍ഡുകളും ഏറ്റവും കൂടുതല്‍ ഫണ്ട് ലഭിക്കുന്ന 400 എ ഐ, ഡീപ് ടെക് സ്റ്റാര്‍ട്ടപ്പുകളും ഇവന്റില്‍ എത്തും.

അഭൂതപൂര്‍വമായ വേഗതയില്‍ വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക മേഖലയില്‍, എ ഐ, ഡാറ്റാ സെന്ററുകള്‍, സൈബര്‍ സുരക്ഷ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ഓഗ്മെന്റഡ് റിയാലിറ്റി, ഡിജിറ്റല്‍ ആരോഗ്യം എന്നിവയില്‍ ലോകത്തിന് പുതിയ അവബോധം സൃഷ്ടിക്കുന്നതാവും ഇവന്റ്. ഈ വര്‍ഷം ഏറ്റവും വലിയ യൂറോപ്യന്‍ പങ്കാളിത്തവുമുണ്ടാകും. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് നാല്‍പ്പതോളം പ്രദര്‍ശനങ്ങളും 1,000ല്‍ അധികം എസ് എം ഇകളും, 450ലധികം സ്റ്റാര്‍ട്ടപ്പുകളും അണിനിരക്കും.

ഇന്ത്യയില്‍ നിന്ന് നൂറുകണക്കിന് സംരംഭങ്ങളും എസ് എം ഇകളും സ്റ്റാര്‍ട്ടപ്പുകളും എത്തുന്നുണ്ട്. മധ്യ, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ സിംഗപ്പൂര്‍, മലേഷ്യ, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നിവ ഈ വര്‍ഷം അരങ്ങേറ്റം കുറിക്കും. ലാറ്റിനമേരിക്ക അടക്കം മറ്റു ഭാഗങ്ങളില്‍ നിന്നുള്ള ഏറ്റവും വലുതും നൂതനവുമായ ടെക് ഹബ്ബുകളും പങ്കെടുക്കും. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള സൈബര്‍ ഭീഷണികള്‍ ഒഴിവാക്കാന്‍ ബിസിനസുകളെ സഹായിക്കുന്ന ഏറ്റവും ശക്തമായ സൈബര്‍ സുരക്ഷാ ബ്രാന്‍ഡുകളെ സംയോജിപ്പിക്കും.

ഒരുങ്ങി യു എ ഇ സ്ഥാപനങ്ങള്‍

ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഷോക്കേസും കോണ്‍ഫറന്‍സ് പ്രോഗ്രാമുമായ നോര്‍ത്ത് സ്റ്റാര്‍ അടക്കമുള്ള പരിപാടിയില്‍ പങ്കാളികളാവാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഡിജിറ്റല്‍ ഏജന്‍സികളും ഒരുങ്ങിക്കഴിഞ്ഞു. ആളുകളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും എ ഐ സമന്വയിപ്പിക്കാനും എല്ലായ്‌പ്പോഴും ആക്‌സസ് ചെയ്യാവുന്നതും വിശ്വസനീയവും സുരക്ഷിതവുമായ സാങ്കേതിക പരിതസ്ഥിതി രൂപപ്പെടുത്തുകയും ചെയ്യുന്നതില്‍ അവരുടെ മികച്ച മോഡലുകളും ആപ്ലിക്കേഷനുകളും അവതരിപ്പിക്കാനാണ് ഒരുക്കം.

 

 

Latest