Connect with us

Kerala

തിരഞ്ഞെടുപ്പിനിടെ തെറ്റായ രാഷ്ട്രീയ സന്ദേശം നല്‍കും; കേരള സ്റ്റോറി തല്‍ക്കാലം പ്രദര്‍ശിപ്പിക്കില്ലെന്ന് താമരശേരി രൂപത

ഇടുക്കി രൂപതയക്ക് പിന്തുണ പ്രഖ്യാപിച്ച് കേരള സ്റ്റോറി സിനിമ രൂപതയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു താമരശേരിയിലെ കെ സി വൈ എം നേതൃത്വം പ്രഖ്യാപിച്ചത്

Published

|

Last Updated

കോഴിക്കോട്  | സംഘപരിവാര്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഉപയോഗിക്കുന്ന വിവാദ സിനിമ ദ കേരള സ്റ്റോറി സിനിമ പ്രദര്‍ശനത്തില്‍ നിന്നും താമരശേരി രൂപത താല്‍ക്കാലികമായി പിന്‍മാറി. തിരഞ്ഞെടുപ്പ് കാലത്ത് സിനിമ പ്രദര്‍ശനം നടത്തുന്നത് തെറ്റായ രാഷ്ട്രീയ സന്ദേശം നല്‍കുമെന്ന വിലയിരുത്തലിലാണ് തീരുമാനം

ഇടുക്കി രൂപതയക്ക് പിന്തുണ പ്രഖ്യാപിച്ച് കേരള സ്റ്റോറി സിനിമ രൂപതയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു താമരശേരിയിലെ കെ സി വൈ എം നേതൃത്വം പ്രഖ്യാപിച്ചത്.സമാന നിലപാട് പ്രഖ്യാപിച്ച തലശേരി രൂപത അന്നുതന്നെ ഈ തീരുമാനത്തില്‍ നിന്ന് പിന്‍മാറിയിരുന്നു. താമരശേരി രൂപതയും സിനിമ പ്രദര്‍ശനം ഉടന്‍ വേണ്ടെന്ന തീരുമാനത്തിലേക്ക് ഇപ്പോള്‍ എത്തിയിരിക്കുകയാണ്. പൊതുതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിവാദ സിനിമ പ്രദര്‍ശിപ്പിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന വിലയിരുത്തലിലാണ് രൂപത.

Latest